|    Nov 14 Wed, 2018 5:49 am
FLASH NEWS

ധനസഹായ പദ്ധതി അട്ടിമറിച്ച സ്‌കൂള്‍ അധികൃതര്‍ക്കെതിരേ പ്രതിഷേധം വ്യാപകം

Published : 5th August 2018 | Posted By: kasim kzm

എടക്കര: പിന്നോക്ക വിഭാഗങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്ക് സര്‍ക്കാര്‍ നല്‍കിവരുന്ന ധനസഹായ പദ്ധതി അട്ടിമറിച്ച സ്‌ക്കൂള്‍ അധികൃതര്‍ക്കെതിരെ പ്രധിഷേധം വ്യാപകമാവുന്നു.പാവപ്പെട്ട വിദ്യാര്‍ത്ഥികളുടെ അവകാശങ്ങള്‍ കവര്‍ന്നെടുക്കാന്‍ ശ്രമിച്ച ചുങ്കത്തറ മാര്‍ത്തോമാ ഹയര്‍ സെക്കന്ററി സ്‌ക്കൂളിനെതിരെ നടപടി ആവശ്യപ്പെട്ട് പട്ടികജാതി ക്ഷേമസമിതി പ്രക്ഷോഭത്തിലേക്ക്.
സംസ്ഥാന സര്‍ക്കാര്‍ എഡ്യുക്കേഷണല്‍ എയ്ഡ് എന്ന പേരില്‍ പട്ടികജാതി വിദ്യാര്‍ത്ഥികള്‍ക്കായി നല്‍കിവരുന്ന 2000 രൂപ സ്‌കൂള്‍ ഫണ്ടിലെത്തിയിട്ടും വിതരണം ചെയ്യാന്‍ സ്‌കൂള്‍ അധികൃതര്‍ തയ്യാറാവാത്തതോടെയാണ് സംഭവം പുറത്തായത്. പഞ്ചായത്തിലെ മറ്റു സ്‌ക്കൂളുകളില്‍ ഫണ്ട് കൃത്യമായി വിനിയോഗിച്ച വിവരം പ്രദേശത്തെ എസ്‌സി പ്രമോട്ടര്‍ക്ക് രക്ഷിതാക്കള്‍ വിവരം കൈമാറിയതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലും പരിശോധനയിലുമാണ് ക്രമക്കേട് കണ്ടെത്തിയത്. കൂടുതല്‍ അന്വേഷണത്തില്‍ കഴിഞ്ഞ വര്‍ഷം അതി ദുര്‍ബല വിഭാഗമായ കള്ളാടി സമുദായത്തില്‍ പെട്ട വിദ്യാര്‍ഥികള്‍ക്ക് ലഭിക്കേണ്ട തുകയും നല്‍കിയില്ലെന്ന് കണ്ടെത്തിയിരുന്നു. ഗുണനിലവാരമില്ലാത്ത പഠനോപകണങ്ങള്‍ ചുങ്കത്തറയിലെ വിവിധ കടകളില്‍ നിന്നും സംഘടിപ്പിച്ച് വൗച്ചറായി നല്‍കിയും പട്ടികജാതി വകുപ്പിനെയും വിദ്യാര്‍ത്ഥികളെയും പറ്റിച്ചെന്ന് രക്ഷിതാക്കളും ആരോപിക്കുന്നണ്ട്. എന്നാല്‍ മാനേജ്‌മെന്റിന് ഇക്കാര്യത്തില്‍ അറിവില്ലെന്നും ഓഫീസ് ജീവനക്കാര്‍ക്ക് വന്ന പിഴവാണോ എന്ന് പരിശോധിക്കുമെന്നും അധികൃതര്‍ അറിയിച്ചു.
പിഎസ്‌സി പരീക്ഷ നടത്തുന്നതിന് സര്‍ക്കാര്‍ നല്‍കുന്ന ഫണ്ട് മാനേജ്‌മെന്റ് അറിയാതെ ഓഫീസിലെ ചിലര്‍ വകമാറ്റുന്നതായും ആരോപണം ഉയര്‍ന്നിട്ടുണ്ട്. ഇതിനിടെ ഫണ്ട് വിതരണത്തിലെ ക്രമക്കേട് ഒതുക്കി തീര്‍ക്കാന്‍ ചിലര്‍ ശ്രമങ്ങള്‍ നടത്തുന്നതായും വിവരമുണ്ട്.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss