|    Dec 12 Tue, 2017 7:49 pm
FLASH NEWS
Home   >  Todays Paper  >  page 10  >  

ധനസഹായം ലഭ്യമാക്കാന്‍ മന്ത്രിയുടെ നിര്‍ദേശം

Published : 3rd December 2017 | Posted By: kasim kzm

തിരുവനന്തപുരം: ചുഴലിക്കാറ്റിലും പേമാരിയിലും കൃഷിനാശമുണ്ടായ കര്‍ഷകരുടെ കൃത്യമായ നഷ്ടം തിട്ടപ്പെടുത്തി ധനസഹായം ലഭ്യമാക്കാന്‍ കൃഷിവകുപ്പ് മന്ത്രി വി എസ് സുനില്‍കുമാര്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. വിള ഇന്‍ഷ്വര്‍ ചെയ്ത കര്‍ഷകര്‍ക്ക് പദ്ധതി പ്രകാരമുള്ള നഷ്ടപരിഹാരം അടിയന്തിരമായി ലഭ്യമാക്കാനും നിര്‍ദേശിച്ചു.
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ടാ കോട്ടയം, ഇടുക്കി, എറണാകുളം, വയനാട് ജില്ലകളിലാണ് കാര്യമായ കൃഷിനാശമുണ്ടായത്. ഏകദേശം 730 ഹെക്റ്റര്‍ കൃഷി പൂര്‍ണമായി നശിച്ചതായും 10 കോടിയിലേറെ രൂപയുടെ നഷ്ടമുണ്ടായതായും 2000ല്‍ ഏറെ കര്‍ഷകര്‍ക്ക് കാര്യമായ നാശനഷ്ടമുണ്ടായിട്ടുണ്ടെന്നുമാണ് പ്രാഥമിക വിലയിരുത്തല്‍.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക