|    Sep 24 Sun, 2017 3:14 am
FLASH NEWS
Home   >  National   >  

ഭോപ്പാല്‍ ഏറ്റുമുട്ടല്‍: ധനസഹായം ദൃക്‌സാക്ഷികളെ നിശബ്ദരാക്കാനെന്ന് ആരോപണം

Published : 4th November 2016 | Posted By: mi.ptk

shivraj-singh-chouhan

ഭോപ്പാല്‍: സിമി പ്രവര്‍ത്തകരുടെ ഏറ്റുമുട്ടല്‍ കൊലപാതകങ്ങള്‍ നടന്ന ആചാര്‍പുര ഗ്രാമവാസികള്‍ക്ക് 40 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്റെ നടപടി വിവാദത്തില്‍. എട്ട് സിമി പ്രവര്‍ത്തകരെ വെടിവെച്ചുകൊന്നത് വ്യാജ ഏറ്റുമുട്ടലാണെന്നതുള്‍പ്പടെയുള്ള ആരോപണങ്ങള്‍ നിലനില്‍ക്കുന്നതിനിടെയുള്ള മധ്യപ്രദേശ് സര്‍ക്കാരിന്റെ പുതിയ നീക്കത്തെ സംശയ ദൃഷ്ടിയോടെയാണ് പലരും കാണുന്നത്. കൊലപാതകം നേരിട്ടുകണ്ടവരെ സ്വാധീനിക്കാനാണ് ധനസഹായ പ്രഖ്യാപനം എന്നാണ് പരക്കെയുള്ള ആക്ഷേപം.സിമി പ്രവര്‍ത്തകരുടെ പക്കല്‍ ആയുധങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്ന് ആചാര്‍പുര ഗ്രാമത്തിലെ ചിലര്‍ പറഞ്ഞതായി ചില പത്രങ്ങള്‍ നേരത്തേ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇവരെ നിശബ്ദരാക്കാനാണ് സര്‍ക്കാര്‍ ധനസഹായം പ്രഖ്യാപിച്ചതെന്ന ആരോപണമാണ് ഉയരുന്നത്.
ഏറ്റുമുട്ടലില്‍ പൊലീസിനെ സഹായിച്ച ഗ്രാമവാസികള്‍ക്കായി മധ്യപ്രദേശ് മുഖ്യമന്ത്രി 40 ലക്ഷം രൂപ ധനസഹായ പ്രഖ്യാപിക്കുന്നുവെന്നും പണം എല്ലാവര്‍ക്കും തുല്യമായി വീതിച്ചു നല്‍കുമെന്നും മധ്യപ്രദേശ് സര്‍ക്കാര്‍ പുറത്തിറക്കിയ പത്രകുറിപ്പില്‍ പറയുന്നു.
സിമി പ്രവര്‍ത്തകരുടെ ജയില്‍ ചാട്ടത്തെക്കുറിച്ച് പ്രാഥമിക അന്വേഷണം പോലും നടത്തുന്നതിന് മുന്‍പുള്ള പ്രഖ്യാപനം ഇക്കാര്യത്തില്‍ മുഖ്യമന്ത്രിയുടെ ഉദ്ദേശ്യശുദ്ധിയെ ചോദ്യം ചെയ്യുന്നതാണെന്ന് പ്രദേശിക നേതാക്കള്‍ കുറ്റപ്പെടുത്തുന്നതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. അതിനിടെ, ഏറ്റുമുട്ടല്‍ വ്യാജമാണെന്ന് കാണിച്ച് ഭോപ്പാല്‍ സ്വദേശിയായ ഔദേഷ് ഭാര്‍ഗവ് ഹൈകോടതിയില്‍ ഹരജി ഫയല്‍ ചെയ്യാനൊരുങ്ങുകയാണ്

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക