|    Sep 19 Wed, 2018 12:22 pm
FLASH NEWS
Home   >  Todays Paper  >  Page 1  >  

ധനശേഖരണം: മന്ത്രിമാര്‍ വിദേശത്തേക്ക്

Published : 31st August 2018 | Posted By: kasim kzm

തിരുവനന്തപുരം: പ്രളയക്കെടുതി അതിജീവിക്കുന്നതിന് ധനശേഖരണത്തിനായി മന്ത്രിമാര്‍ വിദേശത്തേക്കു പോവും. ഇന്നലെ ചേര്‍ന്ന മന്ത്രിസഭായോഗത്തിലാണ് ഇക്കാര്യം തീരുമാനിച്ചത്. സപ്തംബര്‍ 3, 5 തിയ്യതികളില്‍ ജില്ലകളില്‍ മന്ത്രിമാരുടെ നേതൃത്വത്തില്‍ ഫണ്ട് ശേഖരിക്കും. വീട്ടുപകരണങ്ങള്‍ നഷ്ടപ്പെട്ടവര്‍ക്ക് കുടുംബശ്രീ വഴി ഒരു ലക്ഷം രൂപ നല്‍കാനും ജീവനോപാധി നഷ്ടപ്പെട്ടവര്‍ക്ക് പത്തു ലക്ഷം രൂപ പലിശരഹിത വായ്പ നല്‍കാനും തീരുമാനമായി. കേരളത്തിന്റെ പുനരുദ്ധാരണം നെതര്‍ലന്‍ഡ്‌സ് ആസ്ഥാനമായ ഏജന്‍സിയെ ഏല്‍പിക്കുമെന്ന് മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായതായാണ് സൂചന. മലയാളി ഡയറക്ടറായ ഏജന്‍സിയാണിത്. ഈ ഏജന്‍സി സൗജന്യ സേവനം നല്‍കുമെന്ന് അറിയിച്ചിട്ടുണ്ട്. ഇന്നു മന്ത്രിസഭായോഗം വീണ്ടും ചേരും. അതിന് ശേഷം ഇതു സംബന്ധമായി ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാവുമെന്നാണ് അറിയുന്നത്.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss