|    Jul 27 Thu, 2017 2:10 am
FLASH NEWS
Home   >  Todays Paper  >  Page 4  >  

ധനരാജ് വധക്കേസ്: കുറ്റപത്രം സമര്‍പ്പിച്ചു

Published : 19th October 2016 | Posted By: SMR

പയ്യന്നൂര്‍: സിപിഎം പ്രവര്‍ത്തകന്‍ കുന്നരു കാരന്താട്ടെ സി വി ധനരാജി(35)നെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചു. പയ്യന്നൂര്‍ സിഐ എം പി ആസാദിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് പയ്യന്നൂര്‍ ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. കേസുമായി ബന്ധപ്പെട്ട് ഇതുവരെ ഒമ്പതു പേരെ അറസ്റ്റ് ചെയ്തിരുന്നു.
ആദ്യഘട്ടത്തില്‍ കക്കംപാറ, മൊട്ടക്കുന്ന്, ചിറ്റടി പ്രദേശത്തെ നാലുപേരെയും പിന്നീട് മുഖ്യപ്രതികള്‍ ഉള്‍പ്പെടെ അഞ്ചുപേരെയുമാണ് സംഘം പിടികൂടിയത്. ഇവര്‍ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ റിമാന്‍ഡിലാണ്. ഇക്കഴിഞ്ഞ ജൂലൈ 11ന് രാത്രിയാണ് ധനരാജിനെ കുന്നരു കാരന്താട്ടെ വീട്ടുമുറ്റത്തു വച്ച് ബൈക്കിലെത്തിയ സംഘപരിവാര പ്രവര്‍ത്തകര്‍ വെട്ടിക്കൊലപ്പെടുത്തിയത്. ധനരാജിനെ ബൈക്കില്‍ പിന്തുടര്‍ന്ന സംഘം വീട്ടുമുറ്റത്തു തടഞ്ഞുനിര്‍ത്തി ആക്രമിക്കുകയായിരുന്നു. നെഞ്ചില്‍ വെട്ടേറ്റ ധനരാജ് ആശുപത്രിയിലേക്കുള്ള വഴിമധ്യേ മരണപ്പെട്ടു. കേസില്‍ ഗൂഢാലോചനക്കുറ്റത്തിന് നാലു സംഘപരിവാര നേതാക്കള്‍ക്കെതിരേ പോലിസ് കോടതിയില്‍ റിപോര്‍ട്ട് നല്‍കിയിട്ടുണ്ട്. ഇവര്‍ക്കെതിരേ അന്വേഷണം ത്വരിതഗതിയിലാണ്. ധനരാജിന്റെ കൊലപാതകത്തെ തുടര്‍ന്ന് പയ്യന്നൂര്‍ മേഖലയില്‍ അക്രമം പടരുകയുണ്ടായി.
ഇതിന് പിറകെ അന്നു രാത്രി 12.30ഓടെ അന്നൂര്‍ പടിഞ്ഞാറേക്കരയിലെ ബിഎംഎസ് പ്രവര്‍ത്തകനും പയ്യന്നൂരിലെ ഓട്ടോ ഡ്രൈവറുമായ സി കെ രാമചന്ദ്രനെ(50) വീട്ടുകാരുടെ മുന്നിലിട്ട് ഒരു സംഘം വെട്ടിക്കൊലപ്പെടുത്തിയിരുന്നു. തുടര്‍ന്ന് ഇരുവിഭാഗങ്ങളുടെ വീടുകളും വാഹനങ്ങളും സ്ഥാപനങ്ങളും ഉള്‍പ്പെടെയുള്ളവ ആക്രമിക്കപ്പെട്ടിരന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക