|    Jun 26 Mon, 2017 9:10 pm
FLASH NEWS
Home   >  Todays Paper  >  Page 4  >  

ധനരാജ് വധക്കേസ്: ആര്‍എസ്എസ് പ്രചാരകന്‍ പിടിയില്‍

Published : 24th November 2016 | Posted By: SMR

ARREST

തിരുവനന്തപുരം: പയ്യന്നൂര്‍ കുന്നരുവിലെ സിപിഎം പ്രവര്‍ത്തകന്‍ സി വി ധനരാജിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ ആര്‍എസ്എസ് പ്രചാരകന്‍ പിടിയില്‍. പാറശാല പരശുവയ്ക്കല്‍ മലഞ്ചുറ്റ് ശ്രീശൈലത്തില്‍ കണ്ണന്‍ എന്ന അജീഷി(28)നെയാണ് ആറ്റിങ്ങലിലെ ആര്‍എസ്എസ് കാര്യാലയത്തില്‍ നിന്നു പിടികൂടിയത്. ഇന്നലെ വൈകീട്ട് അഞ്ചോടെ കണ്ണൂരില്‍നിന്നെത്തിയ അന്വേഷണസംഘവും ആറ്റിങ്ങല്‍ പോലിസും ചേര്‍ന്നാണ് ഇയാളെ വലയിലാക്കിയത്.
2016 ജൂലൈ 11ന് രാത്രിയാണ് അമ്മയുടെയും ഭാര്യയുടെയും മുന്നിലിട്ട് ധനരാജിനെ കൊലപ്പെടുത്തിയത്. വധത്തിനു പിന്നില്‍ ബിജെപി, ആര്‍എസ്എസ് സംസ്ഥാന നേതൃത്വത്തിന്റെ ഗൂഢാലോചനയുണ്ടെന്ന് സിപിഎം നേരത്തെ പറഞ്ഞിരുന്നു.—
ധനരാജിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് നാല് ബിജെപി പ്രവര്‍ത്തകരെ നേരത്തെ പോലിസ് അറസ്റ്റ് ചെയ്തിരുന്നു. കക്കന്‍പാറ സ്വദേശികളായ പ്രജിത്ത് ലാല്‍, വൈശാഖ്, സുകേഷ്, വട്ടക്കുന്ന് സ്വദേശി അനൂപ് എന്നിവരെയാണു പിടികൂടിയിരുന്നത്. അതേസമയം, സംസ്ഥാനത്ത് നടക്കുന്ന കൊലപാതകങ്ങളിലും അക്രമസംഭവങ്ങളിലും ആര്‍എസ്എസ് പ്രചാരകന്‍മാരുടെ പങ്ക് പുറത്തുവന്നുകൊണ്ടിരിക്കുകയാണ്. ഇക്കഴിഞ്ഞ ജൂണില്‍ ഒറ്റപ്പാലത്ത് മാധ്യമപ്രവര്‍ത്തകരെ ആക്രമിച്ച കേസില്‍ തിരുവനന്തപുരം വട്ടിയൂര്‍ക്കാവ് സ്വദേശിയും പാലക്കാട് ജില്ലയിലെ ആര്‍എസ്എസ് പ്രചാരകനുമായ വിഷ്ണു പിടിയിലായിരുന്നു. ചെര്‍പ്പുളശ്ശേരി നെല്ലായിയിലുണ്ടായ സിപിഎം-ബിജെപി സംഘര്‍ഷത്തിലെ പ്രതികളെ കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുവരുന്നതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തുകയായിരുന്ന മാധ്യമപ്രവര്‍ത്തകരെയാണ് വിഷ്ണു ആക്രമിച്ചത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക