|    May 24 Wed, 2017 11:48 am
FLASH NEWS

ധനരാജ് വധം: നാല് ആര്‍എസ്എസുകാര്‍ അറസ്റ്റില്‍

Published : 18th July 2016 | Posted By: SMR

പയ്യന്നൂര്‍: പയ്യന്നൂര്‍ ഇരട്ടക്കൊലക്കേസില്‍ നാല് ആര്‍എസ്എസ് പ്രവര്‍ത്തകരെ പോലിസ് അറസ്റ്റ് ചെയ്തു. കുന്നരുവിലെ സിപിഎം പ്രവര്‍ത്തകന്‍ ധനരാജിനെ വീട്ടിനു സമീപം വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിലാണ് നാല് ആര്‍എസ്എസുകാരെ അന്വേഷണസംഘം അറസ്റ്റ് ചെയ്തത്.
കഴിഞ്ഞദിവസം കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തവരെയാണ് ഇന്നലെ അറസ്റ്റ് രേഖപ്പെടുത്തിയത്. കക്കംപാറയിലെ വൈശാഖ്(21), ചിറ്റടിയിലെ സുകേഷ് (24), കക്കംപാറയിലെ പ്രജിത്ത് ലാല്‍(21), മൊട്ടക്കുന്നിലെ അനൂപ്(21) എന്നിവരെയാണ് പയ്യന്നൂര്‍ സിഐ രമേശനും സംഘവും അറസ്റ്റ് ചെയ്തത്. സംഭവത്തില്‍ 10 പേര്‍ക്കെതിരേയാണ് കേസെടുത്തത്. ഇവരെ ഇന്ന് കോടതിയില്‍ ഹാജരാക്കും. കൊലപാതകത്തിന് ഉപയോഗിച്ച ആയുധങ്ങളെ കുറിച്ചും ഇവരില്‍ നിന്ന് വിവരങ്ങള്‍ ലഭിച്ചതായാണു വിവരം. അതേസമയം, ബിജെപി പ്രവര്‍ത്തകനായ അന്നൂരിലെ സി കെ രാമചന്ദ്രന്‍ വധക്കേസില്‍ ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. ഈ സംഭവത്തില്‍ രണ്ട് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ കസ്റ്റഡിയിലുള്ളതായി വിവരമുണ്ട്.
ഇവരുടെ അറസ്റ്റും ഉടന്‍ രേഖപ്പെടുത്തുമെന്നറിയുന്നു. ഇക്കഴിഞ്ഞ 10ന് രാത്രി 10.30നും 12.30നുമാണ് പയ്യന്നൂരില്‍ സിപിഎം, ബിജെപി പ്രവര്‍ത്തകരായ രണ്ടുപേര്‍ കൊല്ലപ്പെട്ടത്. തുടര്‍ന്ന് വ്യാപക അക്രമവും അരങ്ങേറിയിരുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day