|    May 28 Sun, 2017 2:53 am
FLASH NEWS

ധനമന്ത്രി എംഎല്‍എമാരെ വിശ്വാസത്തിലെടുക്കണം: എംകെ മുനീര്‍

Published : 3rd August 2016 | Posted By: SMR

കോഴിക്കോട്: ധനമന്ത്രി ഡോ. ടി എം തോമസ് ഐസക് എല്ലാ എംഎല്‍എമാരെയും വിശ്വാസത്തിലെടുക്കണമെന്ന് കോഴിക്കോട് നോര്‍ത്ത് മണ്ഡലം എംഎല്‍എ ഡോ. എം കെ മുനീര്‍. രണ്ടുദിവസമായി ജില്ലയിലുണ്ടായിരുന്ന മന്ത്രി തന്നെ അവഗണിച്ചതായി അദ്ദേഹം പറഞ്ഞു.
മാനാഞ്ചിറ-വെള്ളിമാട്കുന്ന് റോഡ് വികസനവുമായി ബന്ധപ്പെട്ട് ചര്‍ച്ചകള്‍ക്കു മുന്‍കൈയെടുത്ത ആളാണ് താന്‍. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്താണ് സ്ഥലം ഏറ്റെടുക്കല്‍ വരെ എത്തിയത്. വിഷയവുമായി ബന്ധപ്പെട്ട ചര്‍ച്ചയില്‍ തന്നെ വിളിച്ചില്ല. മന്ത്രിമാരും എംഎല്‍എമാരും തമ്മില്‍ രാഷ്ട്രീയത്തിന് അപ്പുറമുള്ള കൂട്ടായ്മ വേണമെന്നും അദ്ദേഹം പറഞ്ഞു. വൈദ്യുതി വകുപ്പുമന്ത്രി ജില്ലയില്‍ വന്നപ്പോള്‍ എല്ലാ എംഎല്‍എമാരുമായും കൂടിക്കാഴ്ച നടത്തിയിരുന്നതായും അദ്ദേഹം ചൂണ്ടിക്കാട്ടി. മാധ്യമങ്ങള്‍ക്ക് സംസ്ഥാനത്ത് അപ്രഖ്യാപിത അടിയന്തരാവസ്ഥയാണെന്ന് എംഎല്‍എ പറഞ്ഞു.
മന്ത്രിസഭാ തീരുമാനങ്ങള്‍പോലും മാധ്യമങ്ങളെ അറിയിക്കുന്നില്ല. ഇതുമൂലം ഇല്ലാതാവുന്നത് ജനങ്ങളും ഭരണകൂടവും തമ്മിലുള്ള ബന്ധമാണ്. ജനങ്ങളില്‍ ഇത് ഭീതി സൃഷ്ടിക്കും. ഭരണകൂടത്തിന്റെ സുതാര്യത നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണ്. മാധ്യമപ്രവര്‍ത്തകര്‍ക്കു നേരെയുണ്ടായ അക്രമങ്ങള്‍ അന്വേഷിക്കണം. സര്‍ക്കാരിന് ഇക്കാര്യത്തില്‍ വീഴ്ചപറ്റിയിട്ടുണ്ട്.
മുഖ്യമന്ത്രിയുടെ ശരീരഭാഷയും പ്രതികരണങ്ങളും അക്രമികളെ അനുകൂലിക്കുന്ന രീതിയിലാവുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day