|    Jan 19 Thu, 2017 1:58 am
FLASH NEWS

ധനകാര്യ സ്ഥാപനത്തിലെ മാനേജര്‍ വീട്ടമ്മയോട് അപമര്യാദയായി പെരുമാറി

Published : 1st August 2016 | Posted By: SMR

തൊടുപുഴ: സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ മാനേജര്‍ പട്ടിക വര്‍ഗക്കാരിയായ വീട്ടമ്മയോട് അപമര്യാദയായി പെരുമാറി. തൊടുപുഴ ഡിവൈഎസ്പിയ്ക്കാണ് ഇതു സംബന്ധിച്ചു പരാതി ലഭിച്ചത്. ഇന്നലെ വൈകീട്ട് തൊടുപുഴയിലുള്ള സ്ഥാപനത്തിലെത്തിയപ്പോഴാണ് വീട്ടമ്മയുടെ 17 വയസ്സുള്ള മകന്റ മുന്നില്‍ വച്ച് മാനേജര്‍ അശ്ലീലം സംസാരിച്ചത്.
ഇതു ചോദ്യം ചെയ്ത മകനെ ഓഫിസുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന രണ്ടുപേര്‍ മര്‍ദ്ദിച്ചു. പരിക്കേറ്റ രാഹുല്‍ തൊടുപുഴ താലുക്കാശുപത്രിയില്‍ ചികില്‍സയിലാണ്. തൊണ്ടിക്കുഴ മൂക്കണ്ണില്‍ കുഞ്ഞപ്പന്റെ ഭാര്യ ഗിരിജയ്ക്കും മകന്‍ രാഹുലിനുമാണ് ദുരനുഭവമുണ്ടായത്.
സംഭവം വിവാദമായതോടെ നാട്ടുകാരും സിപിഎം പ്രവര്‍ത്തകരും പ്രതിഷേധവുമായി പോലിസ് സ്‌റ്റേഷനിലെത്തി.
100 പേരിലധികമാണ് തൊടുപുഴ സ്റ്റേഷന്‍ വളഞ്ഞ് ഗിരിജയ്ക്ക് പിന്തുണയുമായെത്തിയത്. കേസ് രജിസ്റ്റര്‍ ചെയ്ത് ആരോപണ വിധേയനായ മാനേജരെ പോലിസ് കസ്റ്റഡിയിലെടുത്തതോടെയാണ് നാട്ടുകാര്‍ പിന്തിരിഞ്ഞത്. തൊടുപുഴ ഡിവൈഎസ്പി എന്‍ എന്‍ പ്രസാദാണ് കേസ് അന്വേഷിക്കുന്നത്.
സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ നിന്നു വായ്പ(സിസി)യെടുത്താണ് കുഞ്ഞപ്പന്‍ ബൈക്ക് വാങ്ങിയത്. ഈ വാഹനത്തിന്റെ സിസി തവണകളായി അടയ്ക്കണം. 10 തവണ തുടര്‍ച്ചയായി അടച്ചെങ്കിലും നാലുതവണ സിസി കുടിശ്ശികയായി. ഇതോടെ ധനകാര്യ സ്ഥാപനത്തില്‍ നിന്ന് ഗിരിജയെ വിളിച്ചു ശല്യമായി.
സഹികെട്ട് ഗിരിജ വാഹനം എടുത്തുകൊണ്ട് പൊയ്‌ക്കോളാനും സിസി അടച്ചശേഷം തിരികെ തന്നാല്‍ മതിയെന്നും പറഞ്ഞു. ഇതോടെ ഗിരിജയോട് മാനേജര്‍ വളരെ മോശമായി സംസാരിച്ചു. തുടര്‍ന്ന് ഇന്നലെ വൈകീട്ട് 5.30ന് ഗിരിജ തൊടുപുഴയില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനത്തില്‍ നേരിട്ടെത്തി. അപ്പോള്‍ മാനേജര്‍ വീണ്ടും മോശമായി സംസാരിക്കുകയായിരുന്നു. മകനെ ക്രൂരമായി ഉപദ്രവിച്ചതോടെയാണ് ഗിരിജ തൊടുപുഴ പോലിസ് സ്‌റ്റേഷനിലെത്തി പരാതി നല്‍കിയത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 49 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക