|    Oct 17 Wed, 2018 9:43 am
FLASH NEWS

ധനകാര്യവകുപ്പിന്റെ നിലപാട് ജില്ലയിലെ ആരോഗ്യ മേഖലയ്ക്ക് തിരിച്ചടിയാവുന്നു

Published : 25th September 2017 | Posted By: fsq

 

ചേര്‍പ്പ്: കാലാവധി പൂര്‍ത്തിയായ ആംബുലന്‍സുകള്‍ നിശ്ചിത എണ്ണം തികഞ്ഞാല്‍ മാത്രമേ പുതിയ ആംബുലന്‍സിന് അനുമതി നല്‍കൂ എന്ന ധനകാര്യവകുപ്പിന്റെ നിലപാട് ജില്ലയിലെ ആരോഗ്യ മേഖലയ്ക്ക് തിരിച്ചടിയാകുന്നു. സര്‍ക്കാരിന്റെ ചുവപ്പുനാടയില്‍ കുരുങ്ങി ആംബുലന്‍സ് വാങ്ങാനാകാതെ നിരവധി സാമൂഹ്യ ആരോഗ്യ കേന്ദ്രങ്ങള്‍. ഫണ്ട് ലഭ്യമായിട്ടും ഒന്നര വര്‍ഷമായി ആംബുലന്‍സ് വാങ്ങാനാകാതെ ദുരിതം നേരിടുകയാണ് ചേര്‍പ്പ് സാമൂഹികാരോഗ്യകേന്ദ്രം. ഇവിടെ ഉണ്ടായിരുന്ന ആംബുലന്‍സ് കണ്ടം ചെയ്യാനായി കൊണ്ടുപോയിട്ട് ഒന്നര വര്‍ഷമായി. പുതിയ ആംബുലന്‍സിനായി സി എന്‍ ജയദേവന്‍ എം.പി ഒരു വര്‍ഷം മുമ്പ് 12 ലക്ഷം രൂപ അനുവദിച്ചു. എന്നാല്‍ ഡിപ്പാര്‍ട്ട്‌മെന്റ് തലത്തില്‍ ആംബുലന്‍സുകള്‍ കണ്ടം ചെയ്യമെങ്കില്‍ നിശ്ചിത എണ്ണം തികയണമെന്നാണ് ചട്ടം. ഒന്നിച്ച് കണ്ടം ചെയ്യാനും ലേലം ചെയ്യാനുമുള്ള പത്രപരസ്യവും നടപടികളും പൂര്‍ത്തിയാക്കണമെങ്കില്‍ നിരവധി നടപടിക്രമങ്ങളുണ്ടെന്ന് ചൂണ്ടിക്കാട്ടി ആരോഗ്യവകുപ്പും ധനകാര്യ വകുപ്പും കൈമലര്‍ത്തുകയായിരുന്നു. ഇതോടെ സ്വന്തമായി ആംബുലന്‍സെന്ന സ്വപ്‌നം നടക്കാതെ പോകുകയായിരുന്നെന്നും ഇത് പാവപ്പെട്ട രോഗികളോടുള്ള അനീതിയാണെന്നും ചേര്‍പ്പ് മുന്‍ ബ്ലോക്ക് പ്രസിഡന്റ് ശ്രീനിവാസന്‍ പറയുന്നു. ജില്ലയില്‍ നിന്നു കണ്ടം ചെയ്യാനുള്ള ആംബുലന്‍സുകള്‍ അരണാട്ടുകരയിലെ ആരോഗ്യവകുപ്പിന്റെ വര്‍ക്ക് ഷോപ്പില്‍ ദയാവദം കാത്തുകിടക്കുകയാണ്. സംസ്ഥാനതലത്തില്‍ ഇത്തരം 85 ആംബുലന്‍സുകള്‍ കണ്ടം ചെയ്യാനായി കിടപ്പുണ്ടെന്നാണ് കണക്ക്. നിരവധി തവണ ആരോഗ്യവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരെ നേരില്‍ കണ്ടും കത്തിടപാടുകള്‍ നടത്തിയും ചേര്‍പ്പ് സാമൂഹ്യരോഗ്യകേന്ദ്രത്തിന് ആംബുലന്‍സ് അനുവദിക്കണമെന്ന ആവശ്യം ബോധ്യപ്പെടുത്തിയെങ്കിലും കാത്തിരിപ്പ് തുടരുകയാണ്. അത്യാസന്ന നിലയിലുള്ള രോഗികളെ ചകില്‍സയ്ക്ക് എത്തിക്കുന്നതിനും മൃതദേഹങ്ങള്‍ കൊണ്ടുപോകുന്നതിനും ഏറെ ഉപകാരപ്രദമായിരുന്ന ആംബുലന്‍സ് ഒന്നരവര്‍ഷമായി ഇല്ലാത്തത് നാട്ടുകാര്‍ക്കിടയില്‍ പ്രതിഷേധം ജനിപ്പിച്ചിട്ടുണ്ട്. ആംബുലന്‍സ് വാങ്ങുന്നതിനും െ്രെഡവറെ നിയോഗിക്കുന്നതിനും ഫണ്ട് ലഭ്യമായിട്ടും സര്‍ക്കാരിന്റെ ചുവപ്പുനാടയില്‍ കുരുങ്ങി ആംബുലന്‍സ് ലഭ്യമാകാത്ത സാഹചര്യത്തില്‍ മന്ത്രിമാരടക്കമുള്ളവര്‍ പ്രശ്‌ന പരിഹാരത്തിന് മുന്‍കൈ എടുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss