|    Nov 17 Sat, 2018 9:10 pm
FLASH NEWS
Home   >  Todays Paper  >  page 9  >  

ധക്ക: വിദ്യാര്‍ഥികള്‍ക്ക് നേരെ റബര്‍ ബുള്ളറ്റും കണ്ണീര്‍ വാതകവും പ്രയോഗിച്ചു

Published : 6th August 2018 | Posted By: kasim kzm

ധക്ക: റോഡ് സുരക്ഷ ആവശ്യപ്പെട്ടുള്ള വിദ്യാര്‍ഥികളുടെ പ്രതിഷേധപ്രകടനത്തിനുനേരെ ബംഗ്ലാദേശില്‍ പോലിസ് റബര്‍ ബുള്ളറ്റും കണ്ണീര്‍ വാതകവും പ്രയോഗിച്ചു. 115 വിദ്യാര്‍ഥികള്‍ക്ക് പരിക്കേറ്റു. തലസ്ഥാന നഗരമായ ധക്കയില്‍ ഇന്നലെയാണ് പോലിസും പ്രക്ഷോഭകരും പരസ്പരം ഏറ്റുമുട്ടിയത്. കഴിഞ്ഞദിവസം ധക്കയില്‍ അമിത വേഗത്തിലെത്തിയ ബസ്സിടിച്ച് രണ്ട് വിദ്യാര്‍ഥികള്‍ മരിക്കാനിടയായതാണ് റോഡ് സുരക്ഷ ആവശ്യപ്പെട്ടുള്ള വിദ്യാര്‍ഥി പ്രക്ഷോഭത്തിനിടയാക്കിയത്. സാമൂഹികമാധ്യമങ്ങള്‍ വഴിയാണ് വിദ്യാര്‍ഥികള്‍ ഒന്നിച്ച് സര്‍ക്കാരിനെതിരേ പ്രക്ഷോഭത്തിനെത്തിയത്. വിദ്യാര്‍ഥി പ്രകടനങ്ങള്‍ക്കു നേരെ പോലിസ് അക്രമം അഴിച്ചുവിടുകയായിരുന്നെന്നു ദൃക്‌സാക്ഷികള്‍ പറയുന്നു. സര്‍ക്കാര്‍ അനുകൂല സംഘങ്ങളും വിദ്യാര്‍ഥികളെ മര്‍ദിച്ചതായും ആക്ഷേപമുണ്ട്. ഇവര്‍ പ്രകടനക്കാരെ കല്ലും വടിയും ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു. പരിക്കേറ്റ വിദ്യാര്‍ഥികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്കേറ്റ ചിലരുടെ നില ഗുരുതരമാ—ണെന്ന് ആശുപത്രി വൃത്തങ്ങള്‍ പറഞ്ഞു. സമാധാനപരമായി പ്രകടനം നടത്തിയവര്‍ക്കു നേരെയാണ് പോലിസ് ആക്രമണം അഴിച്ചുവിട്ടതെന്ന് പ്രതിഷേധക്കാര്‍ ആരോപിച്ചു.
അതേസമയം പ്രകടനത്തിനു നേരെ റബര്‍ ബുള്ളറ്റും കണ്ണീര്‍ വാതകവും പ്രയോഗിച്ചതായുള്ള ആരോപണത്തെ പോലിസ് തള്ളി. എന്നാല്‍ റബര്‍ ബുള്ളറ്റ് കൊണ്ടുള്ള പരിക്ക് റിപോര്‍ട്ട് ചെയ്തതായി ഡോക്ടര്‍മാര്‍ അറിയിച്ചു. ഭരണകക്ഷിയായ അവാമി ലീഗ് പാര്‍ട്ടി പ്രവര്‍ത്തകര്‍ വിദ്യാര്‍ഥികളെ ആക്രമിച്ചെന്ന ആരോപണം ഗതാഗതമന്ത്രി ഉബൈദുല്‍ ഖാദര്‍ തള്ളി. ജിഗല്‍തലയിലുള്ള തങ്ങളുടെ പാര്‍ട്ടി ഓഫിസ് സ്‌കൂള്‍ യൂനിഫോമിലെത്തിയ കുട്ടികള്‍ നശിപ്പിച്ചതായും അദ്ദേഹം ആരോപണമുന്നയിച്ചു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss