|    Jan 23 Mon, 2017 12:00 am
FLASH NEWS

ധക്ക ആക്രമണ സൂത്രധാരന്‍ കൊല്ലപ്പെട്ടു

Published : 28th August 2016 | Posted By: SMR

ധക്ക: ധക്കയില്‍ ഭക്ഷണശാലയ്ക്കുനേരെയുണ്ടായ ആക്രമണത്തിലെ സൂത്രധാരനെന്നു കരുതുന്ന ബംഗ്ലാദേശ് വംശജനായ കനേഡിയന്‍ പൗരന്‍ തമീം ചൗധരി പോലിസ് വെടിവയ്പില്‍ കൊല്ലപ്പെട്ടു. ധക്കയ്ക്കു സമീപം നാരായണ്‍ഗഞ്ചിലുള്ള ഒരു കെട്ടിടത്തില്‍ ഒളിവില്‍ കഴിയുകയായിരുന്നു തമീമെന്ന് ബംഗ്ലാദേശ് പോലിസ് അറിയിച്ചു. ഇന്നലെ കാലത്തുണ്ടായ വെടിവയ്പില്‍ തമീമിനു പുറമേ മറ്റു രണ്ടുപേരും കൊല്ലപ്പെട്ടതായി ധക്ക ഭീകരവിരുദ്ധ വിഭാഗം അഡീഷനല്‍ ഡെപ്യൂട്ടി കമ്മീഷണര്‍ സനോവര്‍ ഹുസയ്ന്‍ അറിയിച്ചതായി ബംഗ്ലാദേശ് മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു.
കൊല്ലപ്പെട്ടത് തമീമാണെന്ന് ഉറപ്പിക്കാന്‍ മൃതദേഹം ഡിഎന്‍എ പരിശോധനയ്ക്ക് അയക്കും. ബംഗ്ലാദേശില്‍ പ്രവര്‍ത്തിക്കുന്ന സായുധ സംഘടനയായ ജംഇയ്യത്തുല്‍ മുജാഹിദീന്‍ ബംഗ്ലാദേശിന്റെ (ജെഎംബി) നേതാവാണ് തമീം.
ധക്ക ആക്രമണത്തിലെ മുഖ്യപ്രതിയാണ് തമീം എന്ന് പോലിസ് നേരത്തേ അറിയിച്ചിരുന്നു. കഴിഞ്ഞമാസം 1ാം തിയ്യതിയുണ്ടായ ആക്രമണത്തില്‍ 22പേരാണ് കൊല്ലപ്പെട്ടത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 11 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക