|    Dec 13 Wed, 2017 9:16 am
Home   >  Todays Paper  >  page 9  >  

ധക്ക ആക്രമണം: സൂത്രധാരനെ തിരിച്ചറിഞ്ഞു

Published : 1st August 2016 | Posted By: SMR

ധക്ക: ബംഗ്ലാദേശ് തലസ്ഥാനമായ ധക്കയിലെ ഹോട്ടലില്‍ 22 പേര്‍ കൊല്ലപ്പെട്ട ആക്രമണത്തിന്റെ സൂത്രധാരനെ തിരിച്ചറിഞ്ഞു.
പോലിസിന് ലഭിച്ച വിവരമനുസരിച്ച് പദ്ധതി ആസൂത്രണം ചെയ്തത് ബംഗ്ലാദേശി-കനേഡിയന്‍ പൗരനായ തമീം ചൗധരി എന്നയാളാണ്. കല്യാണ്‍പൂരില്‍ പോലിസ് കഴിഞ്ഞദിവസം നടത്തിയ റെയ്ഡില്‍ തമീം ചൗധരിയെ തിരിച്ചറിയുകയായിരുന്നു. രണ്ട് ആക്രമണങ്ങളുടെയും പദ്ധതി തയ്യാറാക്കിയത് തമീം ചൗധരിയാണെന്ന് പോലിസ് പറഞ്ഞു.
ഇയാള്‍ ഇപ്പോള്‍ ബംഗ്ലാദേശിലാണ് താമസിക്കുന്നതെന്നും ഇയാളെ പിടികൂടാന്‍ ശ്രമം നടക്കുന്നതായും പോലിസ് അറിയിച്ചു. പുനസ്സംഘടിപ്പിച്ച ജമാഅത്തുല്‍ മുജാഹിദീന്‍ ബംഗ്ലാദേശിന്(ജെഎംബി) ധനസഹായം നല്‍കുന്നത് ചൗധരിയാണെന്ന്  നേരത്തേ ബംഗ്ലാദേശി പത്രങ്ങള്‍ റിപോര്‍ട്ട് ചെയ്തിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക