|    Dec 12 Tue, 2017 12:00 pm
Home   >  Todays Paper  >  page 9  >  

ധക്ക ആക്രമണം: നാലു പേര്‍ അറസ്റ്റില്‍

Published : 25th July 2016 | Posted By: SMR

ധക്ക: ധക്കയിലെ സായുധാക്രമണവുമായി ബന്ധപ്പെട്ട് നാലു സ്ത്രീകളെ അറസ്റ്റ് ചെയ്തു. നിരോധിത സംഘടനയായ ജമാഅത്തുല്‍ മുജാഹിദീന്‍ ബംഗ്ലാദേശിലെ (ജെഎംബി) അംഗങ്ങളാണ് അറസ്റ്റിലായത്. അറസ്റ്റിലായവര്‍ 18നും 30നും ഇടയില്‍ പ്രായമുള്ളവരാണെന്ന് അഝികൃതര്‍ അറിയിച്ചു. അതിനിടെ, ഗാസിപൂരില്‍ റാപിഡ് ആക്ഷന്‍ ബറ്റാലിയന്‍ നടത്തിയ റെയ്ഡില്‍ മറ്റു നാലുപേര്‍ അറസ്റ്റിലായി. അറസ്റ്റിലായവരില്‍ സംഘടനയുടെ നേതാവ് മഹ്മൂദുല്‍ ഹസ്സന്‍ തന്‍വീറും ഉണ്ടെന്നാണ് വിവരം. ആഷിഖുല്‍ അക്ബര്‍ അബീഷ്, നജ്മുസ് ഷാക്കിബ്, റഹ്മത്തുല്ല ഷുവോ എന്നിവരാണ് അറസ്റ്റിലായ മറ്റുള്ളവര്‍. ധക്കയിലെ ഹോട്ടലില്‍ അഞ്ചു തോക്കുധാരികള്‍ നടത്തിയ വെടിവെയ്പില്‍ 22 പേരാണ് കൊല്ലപ്പെട്ടത്. കൊല്ലപ്പെട്ടവരില്‍ ഭൂരിഭാഗവും വിദേശികളായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക