|    Mar 24 Fri, 2017 3:36 am
FLASH NEWS

ധക്കയില്‍ സ്വകാര്യ സര്‍വകലാശാലകള്‍ അടയ്ക്കാന്‍ ഉത്തരവ്

Published : 29th July 2016 | Posted By: SMR

ധക്ക: ബംഗ്ലാദേശിലെ ദാറുല്‍ ഇഹ്‌സാന്‍ സര്‍വകലാശാലയും വിവിധ  സ്വകാര്യ സര്‍വകലാശാലകള്‍ക്കു കീഴിലുള്ള കാംപസുകളും അടച്ചുപൂട്ടാന്‍ സര്‍ക്കാരിന്റെ ഉത്തരവ്. ചില സ്ഥാപനങ്ങളില്‍ നിന്നു കുട്ടികള്‍ സായുധപ്രവര്‍ത്തനങ്ങളില്‍ ആകൃഷ്ടരാവുന്നുണ്ടെന്നു ചൂണ്ടിക്കാട്ടിയാണ് വിദ്യാഭ്യാസമന്ത്രാലയത്തിന്റെ ഉത്തരവ്. യുജിസിയുടെ കണക്കു പ്രകാരം ബംഗ്ലാദേശില്‍ 92 സ്വകാര്യ സര്‍വകലാശാലകളാണുള്ളത്.
ചൊവ്വാഴ്ച പോലിസുമായുണ്ടായ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട സായുധ പ്രവര്‍ത്തകരില്‍ ഒരാള്‍ നോര്‍ത്ത്-സൗത്ത് സര്‍വകലാശാലയിലെ വിദ്യാര്‍ഥിയായിരുന്നു. സര്‍വകലാശാല പോലിസ് നിരീക്ഷണത്തിലാണ്. കഴിഞ്ഞമാസം ധക്കയിലെ ഹോട്ടലില്‍ 22 പേരുടെ മരണത്തിനിടയാക്കിയ ആക്രമണത്തില്‍ സര്‍വകലാശാലയിലെ രണ്ടു പേര്‍ക്ക് ബന്ധമുണ്ടെന്ന് പോലിസ് പറയുന്നു.

(Visited 43 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക