|    Mar 29 Wed, 2017 4:35 pm
FLASH NEWS

ധക്കയില്‍ വ്യവസായശാലയില്‍ തീപ്പിടിത്തം; 23 മരണം

Published : 11th September 2016 | Posted By: SMR

ധക്ക: ബംഗ്ലാദേശ് തലസ്ഥാനമായ ധക്കയില്‍ വ്യവസായശാലയിലുണ്ടായ തീപ്പിടിത്തത്തില്‍ 23 തൊഴിലാളികള്‍ കൊല്ലപ്പെട്ടു. 30ഓളം പേര്‍ക്കു പരിക്കേറ്റു. മരണസംഖ്യ ഇനിയും കൂടാന്‍ സാധ്യതയുള്ളതായി ബംഗ്ലാദേശ് ആഭ്യന്തരമന്ത്രാലയം അറിയിച്ചു. ഇന്നലെ രാവിലെ എട്ടുമണിയോടെ ധക്കയ്ക്കു സമീപം തോങ്കി വ്യവസായമേഖലയിലെ ടാംപോ ഫോയില്‍സ് പാക്കേജിങ് ഫാക്ടറിയിലായിരുന്നു അപകടം.
തീപ്പിടിത്തത്തിനുള്ള കാരണം വ്യക്തമല്ല. തീപ്പിടിത്തത്തില്‍ കത്തിനശിച്ച ഫാക്ടറി കെട്ടിടത്തിനകത്ത് എത്ര തൊഴിലാളികളുണ്ടെന്നു വ്യക്തമല്ലെന്ന് അഗ്നിരക്ഷാസേനാ ഉദ്യോഗസ്ഥന്‍ മുഹമ്മദ് അഖ്തറുസ്മാന്‍ അറിയിച്ചു. തീപ്പിടിത്തം നിയന്ത്രണവിധേയമാക്കിയതായും അദ്ദേഹം അറിയിച്ചു. 100ഓളം തൊഴിലാളികള്‍ അപകടസമയത്ത് കെട്ടിടത്തിനകത്തുണ്ടാവാന്‍ സാധ്യതയുള്ളതായി തൊഴിലാളികളിലൊരാളായ മുഹമ്മദ് നയന്‍ പറഞ്ഞു. 20ഓളം അഗ്നിശമന സംഘങ്ങളെത്തിയാണ് തീയണയ്ക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചത്.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day