|    Jan 22 Sun, 2017 1:20 am
FLASH NEWS

ധക്കയില്‍ പോലിസുമായി ഏറ്റുമുട്ടല്‍: ഒമ്പതുപേര്‍ കൊല്ലപ്പെട്ടു

Published : 27th July 2016 | Posted By: SMR

ധക്ക: ബംഗ്ലാദേശ് തലസ്ഥാനം ധക്കയില്‍ പോലിസുമായുള്ള ഏറ്റുമുട്ടലില്‍ ഒമ്പതു പേര്‍ കൊല്ലപ്പെട്ടു. തോക്കുമായി ആക്രമണത്തിനെത്തിയവരാണ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടതെന്നു പോലിസ് അറിയിച്ചു. കൊല്ലപ്പെട്ടവര്‍ കറുത്ത വസ്ത്രങ്ങളും തലപ്പാവും ധരിച്ചിരുന്നതായും ഇവരുടെ പക്കല്‍നിന്നു ലഭിച്ച തിരിച്ചറിയല്‍ കാര്‍ഡുകളില്‍നിന്ന് സര്‍വകലാശാലാ വിദ്യാര്‍ഥികളാണെന്നു വ്യക്തമായതായും ധക്ക മെട്രോപൊളിറ്റന്‍ പോലിസ് ഡെപ്യൂട്ടി കമ്മീഷണര്‍ മസൂദ് അഹ്മദ് അറിയിച്ചു. ഇവര്‍ താമസിക്കുന്ന വാടകക്കെട്ടിടത്തില്‍ വച്ചായിരുന്നു വെടിവയ്പ്. കെട്ടിടത്തില്‍ പോലിസും ബോംബ് സ്‌ക്വാഡും തിരച്ചില്‍ തുടരുകയാണ്.
ഇന്നലെ പുലര്‍ച്ചെ അഞ്ചുമണിക്കാരംഭിച്ച സ്റ്റോം -26 എന്ന പേരിലുള്ള ഏറ്റുമുട്ടല്‍ ദൗത്യം ഒരു മണിക്കൂറോളം നീണ്ടുനിന്നുവെന്ന് ഡെപ്യൂട്ടി കമ്മീഷണര്‍ പറഞ്ഞു. കൊല്ലപ്പെട്ടവരുടെ പേരോ മറ്റു വിവരങ്ങളോ പോലിസ് വെളിപ്പെടുത്തിയിട്ടില്ല.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 40 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക