|    Jun 20 Wed, 2018 5:42 am
Home   >  Todays Paper  >  page 11  >  

ദ വണ്‍ ആന്റ് ഒണ്‍ലി റൂണി

Published : 23rd January 2017 | Posted By: fsq

 

കഴിഞ്ഞ ദിവസം സ്റ്റോക്ക സിറ്റിക്കെതിരേ നടന്ന കളിയില്‍ ഫ്രീകിക്ക് ഗോളിലൂടെ സമനില കണ്ടെത്തി വെയ്ന്‍ റൂണി ചരിത്രത്തിലേക്കാണ് ബോള്‍ പായിച്ചത്. മാഞ്ചസ്റ്റര്‍ യുനൈറ്റഡിനു വേണ്ടി ഏറ്റവും കൂടുതല്‍ ഗോളുകള്‍ കണ്ടെത്തിയ താരമെന്ന റെക്കോഡ് ഇനി ക്യാപ്റ്റന്‍ കൂടിയായ റൂണിക്ക് സ്വന്തം. മുന്നേറ്റനിരയിലും മിഡ്ഫീല്‍ഡിങിലും ഒരു പോലെ പ്രകടനം പുറത്തെടുക്കുന്ന റൂണി, 250 ഗോള്‍ നേട്ടത്തോടെ ഇതിഹാസ താരം ബോബി ചാള്‍ട്ടന്റെ പേരിലുണ്ടായിരുന്ന റെക്കോഡാണ് മറികടന്നത്. റൂണിയെന്ന താരത്തെ അവിസ്മരണീയനാക്കുന്ന ചില നേട്ടങ്ങള്‍: $ ശനിയാഴ്ച സ്റ്റോക് സിറ്റിക്കെതിരെയാണ് റൂണി തന്റെ 250ാം ഗോള്‍ നേടിയത്. $ സര്‍ ബോബി ചാള്‍ട്ടന്റെ 40 വര്‍ഷം പഴക്കമുള്ള റെക്കോഡാണ് ഈ 31കാരന്‍ പഴങ്കഥയാക്കിയത്.  $ ചാള്‍ട്ടണ്‍ 758 കളികളില്‍ നിന്നായി 249 ഗോള്‍ തികച്ചെങ്കില്‍ റൂണി 250 ഗോളുകള്‍ തികച്ചത് 546കളില്‍ നിന്ന്. $ 2015ല്‍ സ്വിറ്റ്‌സര്‍ലന്‍ഡിനെതിരെ പെനല്‍റ്റി ഗോളിലൂടെ ഇംഗ്ലണ്ടിനുവേണ്ടി ഏറ്റവുമധികം ഗോളടിക്കുന്ന താരമായി. ചാള്‍ട്ടന്റെ തന്നെ റെക്കോര്‍ഡാണ് അന്നും റൂണി തകര്‍ത്തത്.$ മാഞ്ചസ്റ്റര്‍ യുനൈറ്റഡിനുവേണ്ടി അഞ്ച് പ്രീമിയര്‍ ലീഗ് പട്ടം നേടി കൊടുത്തിട്ടുണ്ട്. $ 2004ല്‍ യുനൈറ്റഡിലെത്തിയ ആദ്യകളിയില്‍ തന്നെ ഹാട്രിക് നേടി. $ 2005ല്‍ ന്യൂകാസ്റ്റിലിനെതിരെ തൊടുത്ത ലോങ് റേഞ്ച് ഷോട്ട് കരിയറിലെ മനോഹരമായ ഗോളുകളിലൊന്ന്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss