|    Dec 12 Wed, 2018 5:13 pm
FLASH NEWS
Home   >  Todays Paper  >  Page 1  >  

ദൗത്യം പൂര്‍ണമനസ്സോടെ ഏറ്റെടുക്കുന്നു: ഉമ്മന്‍ചാണ്ടി

Published : 28th May 2018 | Posted By: kasim kzm

കോട്ടയം: ആന്ധ്രപ്രദേശ് സംസ്ഥാനത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറിയായി തന്നെ രാഹുല്‍ ഗാന്ധി നിയമിച്ചതില്‍ സന്തോഷമുണ്ടെന്നും പൂര്‍ണമനസ്സോടെ ഏറ്റെടുക്കുന്നുവെന്നും ഉമ്മന്‍ചാണ്ടി. എഐസിസി ജനറല്‍ സെക്രട്ടറിയായ ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ദൗത്യം നൂറു ശതമാനം ഉത്തരവാദിത്തത്തോടെ നിര്‍വഹിക്കാന്‍ ശ്രമിക്കും. ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പിന്റെ തലേദിവസം തീരുമാനം ഉണ്ടായതില്‍ അസ്വാഭാവികതയൊന്നുമില്ല. രാഹുല്‍ ഗാന്ധിയുടെ തീരുമാനത്തില്‍ ആര്‍ക്കും അതൃപ്തിയില്ല. ഇതു മൂന്നാം തവണയാണ് ആന്ധ്രപ്രദേശിലേക്ക് തന്നെ അയക്കുന്നത്. എന്നാല്‍, സംസ്ഥാന രാഷ്ട്രീയത്തില്‍ നിന്നു പൂര്‍ണമായും വിട്ടുനില്‍ക്കില്ലെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss