|    Dec 17 Mon, 2018 10:16 am
FLASH NEWS
Home   >  Todays Paper  >  Page 4  >  

ദ്വീപ് യാത്രാ കപ്പലുകളില്‍ പ്ലാസ്റ്റിക് കുപ്പികളിലെ കുടിവെള്ളത്തിന് നിരോധനം

Published : 3rd December 2018 | Posted By: kasim kzm

പി വി മുഹമ്മദ് ഇഖ്ബാല്‍

കോഴിക്കോട്: ലക്ഷദ്വീപിലേക്കുള്ള യാത്രാ കപ്പലുകളില്‍ പ്ലാസ്റ്റിക് കുപ്പികളിലെ കുടിവെള്ളത്തിന് നിരോധനമേര്‍പ്പെടുത്തി. ദ്വീപിലെ ഗസ്റ്റ് ഹൗസുകള്‍, ഡാക് ബംഗ്ലാവ്, കൊച്ചി, കോഴിക്കോട് ഗസ്റ്റ് ഹൗസുകള്‍ എന്നിവിടങ്ങളിലാണ് പ്ലാസ്റ്റിക് കുപ്പിവെള്ളം നിരോധിച്ച് ഉത്തരവ് പുറപ്പെടുവിച്ചത്.
ടൂറിസ്റ്റുകളായ യാത്രക്കാര്‍ക്ക് മാത്രം പൊട്ടുന്ന കുപ്പികളില്‍ വെള്ളം നല്‍കുന്നതിന് തീരുമാനമായിട്ടുണ്ട്. എന്നാല്‍, ദ്വീപിലുള്ള വ്യാപാരികള്‍ പ്ലാസ്റ്റിക് വെള്ളക്കുപ്പികള്‍ അവിടെയെത്തിച്ച് കച്ചവടം ചെയ്യുന്നുണ്ട്.
മംഗലാപുരം, കൊച്ചി, ബേപ്പൂര്‍ എന്നിവിടങ്ങളില്‍ നിന്നു ദ്വീപിലേക്ക് പുറപ്പെടുന്ന കപ്പലുകള്‍ വിവിധ ദ്വീപുകള്‍ ചുറ്റുന്നതിനാല്‍ രണ്ടു ദിവസം യാത്രക്കാര്‍ കപ്പലില്‍ തന്നെ കഴിയേണ്ടി വരും.
ഓരോ കപ്പലുകളിലും വെസ്സലുകളിലുമുള്ള കാന്റീനുകളില്‍ സാധാരണയായി കുപ്പിവെള്ളം വില്‍പന നടത്താറുണ്ട്. കപ്പലുകളില്‍ നിന്നു കിട്ടുന്ന വെള്ളം ആരോഗ്യകരമായ ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കുന്നതിനാല്‍ യാത്രക്കാര്‍ സാധാരണ ഈ വെള്ളം കുടിക്കാറില്ല. കപ്പലുകള്‍ ഉള്‍ക്കടലിലേക്ക് പോവുന്നതിനനുസരിച്ച് സ്ത്രീകളും കുട്ടികളുമടങ്ങുന്ന യാത്രക്കാര്‍ക്ക് ഛര്‍ദിയുണ്ടാവുന്നതിനാല്‍ ഇവര്‍ക്ക് ഇരിപ്പിടത്തില്‍ നിന്ന് എഴുന്നേറ്റു പോയി കപ്പലിലെ വെള്ളമെടുത്ത് കുടിക്കാന്‍ കഴിയില്ല. ഇത്തരം അവസരങ്ങളില്‍ ഭക്ഷണം പോലും കഴിക്കാന്‍ പറ്റാത്തവര്‍ക്ക് സൗകര്യപ്രദമായിരുന്നു കുപ്പികളിലെ കുടിവെള്ളം.
പ്ലാസ്റ്റിക് കുപ്പിവെള്ളത്തിന് നിരോധനമേര്‍പ്പെടുത്തിയ ഭരണകൂടം ഡിസ്‌പോസിബിള്‍ ഗ്ലാസ്, പ്ലേറ്റ് എന്നിവയ്‌ക്കൊന്നും നിരോധനം ഏര്‍പ്പെടുത്തിയിട്ടുമില്ല. പ്ലാസ്റ്റിക് കവറുകളിലുള്ള ജങ്ക് ഫുഡുകള്‍ക്കും നിരോധനമില്ല.
യാത്രക്കാരെ ബുദ്ധിമുട്ടിക്കുന്ന തീരുമാനം ലക്ഷദ്വീപ് ഭരണകൂടം പിന്‍വലിക്കണമെന്നു ദ്വീപ് ഫിഷര്‍മെന്‍ കോണ്‍ഗ്രസ് പ്രസിഡന്റ് ആന്ത്രോത്ത് സ്വദേശി എച്ച് കെ റഫീഖ് ആവശ്യപ്പെട്ടു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss