|    Mar 25 Sat, 2017 3:11 pm
FLASH NEWS

ദ്രോണാചാര്യ പുരസ്‌കാര ജേതാവ് പ്രദീപ്കുമാറിന് നാടിന്റെ അഭിനന്ദന പ്രവാഹം

Published : 30th August 2016 | Posted By: SMR

പാലോട്: ഇന്ത്യയിലെ ഏറ്റവും മികച്ച കായിക പരിശീലകനുള്ള ദ്രോണാചാര്യ അവാര്‍ഡ് നേടിയ പ്രദീപ് കുമാറിന് നാടിന്റെ നാനാഭാഗത്തുനിന്നും അഭിനന്ദന പ്രവാഹം. നന്ദിയോട്ടെ വീട്ടിലെത്തിയ പ്രദീപിനെ കാണാനും അഭിന്ദനമര്‍പ്പിക്കാനും നിരവധി സംഘടനകളുടെ പ്രതിനിധികളും നാട്ടുകാരുമെത്തി. കേരളത്തില്‍ നീന്തലിന് ദ്രോണാചാര്യ അവാര്‍ഡ് നേടുന്ന ആദ്യ വ്യക്തിയാണ് പ്രദീപ് കുമാര്‍.
പ്രദീപ് നീന്തല്‍ പരിശീലനം നടത്തിയ നന്ദിയോട് ഫൈറ്റേഴ്‌സിന്റെ നേതൃത്വത്തില്‍ സ്വീകരണമെരുക്കി. പ്രസിഡന്റ് ജി സാജു അധ്യക്ഷത വഹിച്ച ചടങ്ങില്‍ നെയ്യപ്പള്ളി അപ്പുക്കുട്ടന്‍ നായര്‍ ഉപഹാരം നല്‍കി. ഡി ബിജു, കെ ശിവദാസന്‍, ലാല്‍ക്കുമാര്‍, സജയന്‍, കിരണ്‍ പങ്കെടുത്തു. പാലോട് മലയാളം പഠനവേദിയുടെ നേതൃത്വത്തില്‍ പ്രദീപിനെ ആദരിച്ചു. ചെയര്‍മാന്‍ സബീര്‍ഷാ അധ്യക്ഷത വഹിച്ചു. ബി പവിത്രകുമാര്‍ ഉപഹാരം നല്‍കി. ചടങ്ങില്‍ സുജിത്ത് പാലോട്, ഷെഹനാസ്, നസീം, ഷമീര്‍, നിസാം, അനിലേഷ് പങ്കെടുത്തു. കോണ്‍ഗ്രസ് നന്ദിയോട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിലും പ്രദീപിന് സ്വീകരണമെരുക്കിയിരുന്നു. പ്രസിഡന്റ് ചന്ദ്രശേഖരപിള്ള ഉപഹാരം നല്‍കി. ചടങ്ങില്‍ ബി സുശീലന്‍, ബി രമേശന്‍, ജീവന്‍കുമാര്‍, ബി രാജീവന്‍, മിനിലാല്‍, രാജ്കുമാര്‍, പി എസ് ബാജിലാല്‍ സംസാരിച്ചു. കൂടാതെ സഹപാഠികളും സുഹൃത്തുക്കളുമൊക്കെയായി നിരവധിപേരും വസതിയിലെത്തി അഭിനന്ദിച്ചു മടങ്ങി. നീന്തല്‍ ഗ്രാമമായ നന്ദിയോട്ട് എവിടേയും പ്രദീപിന് ആദരം അര്‍പ്പിച്ചുള്ള ബോര്‍ഡുകള്‍ ഉയര്‍ന്നുകഴിഞ്ഞു. ഏറ്റവും അടുത്ത ദിവസംതന്നെ നന്ദിയോട് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ജന്‍മനാടിന്റെ ആദരം ഒരുക്കും.

(Visited 35 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക