|    Sep 22 Fri, 2017 8:16 am
Home   >  Todays Paper  >  page 11  >  

ദ്രോണാചാര്യ പുരസ്‌കാരം; കോച്ച് ശര്‍മയെ കോഹ്‌ലി അഭിനന്ദിച്ചു

Published : 24th August 2016 | Posted By: SMR

കിങ്‌സ്റ്റണ്‍: രാജ്യത്തെ ഏറ്റവും വലിയ പുരസ്‌കാരങ്ങളിലൊന്നായ ദ്രോണാചാര്യക്ക് അര്‍ഹനായ കോച്ച് രാജ്കുമാര്‍ ശര്‍മയെ പ്രിയ ശിഷ്യനും ഇന്ത്യന്‍ ടെസ്റ്റ് ടീം ക്യാപ്റ്റനുമായ വിരാട് കോഹ്‌ലി അഭിനന്ദിച്ചു. വെസ്റ്റ് ഇന്‍ഡീസില്‍ ടെസ്റ്റ് പരമ്പര കളിക്കാനെത്തിയ കോഹ്‌ലി ട്വിറ്ററിലൂടെയാണ് തന്റെ കോച്ചിനെ പ്രശംസ കൊണ്ട് മൂടിയത്.
”രാജ്കുമാര്‍ സാറിന് എന്റെ അഭിനന്ദനങ്ങള്‍. വലിയ നേട്ടങ്ങള്‍ക്കു പിറകിലെ കഠിനാധ്വാനത്തക്കുറിച്ച് പലപ്പോഴും ശ്രദ്ധിക്കാറില്ല. താങ്കള്‍ക്ക് ഈ പുരസ്‌കാരം ലഭിച്ചതില്‍ അതിയായ സന്തോഷമുണ്ട്”- കോഹ്‌ലി ട്വിറ്ററില്‍ കുറിച്ചു.
ശര്‍മയെക്കൂടാതെ വനിതാ ജിംനാസ്റ്റിക്‌സ് താരം ദീപ കര്‍മാക്കറുടെ കോച്ച് ബിശ്വേശര്‍ നന്തിയെയും ദ്രോണാചാര്യ പുരസ്‌കാരത്തിനായി തിരഞ്ഞെടുത്തിട്ടുണ്ട്. അത്‌ലറ്റിക്‌സ് കോച്ച് നാഗാപുരി രമേഷ്, ബോക്‌സിങ് കോച്ച് സാഗര്‍ മല്‍ ദയാല്‍ എന്നിവരാണ് അവാര്‍ഡ് ലഭിച്ച മറ്റു പരിശീലകര്‍.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക