|    Sep 23 Sun, 2018 9:26 pm
FLASH NEWS
Home   >  Todays Paper  >  Page 5  >  

ദ്രവീകരിച്ച നൈട്രജന്‍ അടങ്ങിയ ഐസ്‌ക്രീമും ശീതളപാനീയങ്ങളും വില്‍പന നടത്തുന്നത് നിരോധിച്ചു

Published : 9th May 2018 | Posted By: kasim kzm

തിരുവനന്തപുരം: ദ്രവീകരിച്ച നൈട്രജന്‍ അടങ്ങിയ ഐസ്‌ക്രീമുകളും ശീതളപാനീയങ്ങളും അടക്കമുള്ള ഭക്ഷ്യവസ്തുക്കള്‍ വില്‍ക്കുന്നത് നിരോധിച്ച് കൊണ്ട് ഭക്ഷ്യസുരക്ഷാ കമ്മീഷണര്‍ എം ജി രാജമാണിക്യം ഉത്തരവിട്ടു.   സംസ്ഥാനത്ത് വിവിധ ഇടങ്ങളില്‍ കുട്ടികളെയും യുവാക്കളേയും ലക്ഷ്യമാക്കി ഇത്തരം ഭക്ഷ്യവസ്തുക്കള്‍ വില്‍ക്കുന്നതായി സംസ്ഥാന ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ ശ്രദ്ധയില്‍ പെട്ടതിനെത്തുടര്‍ന്നാണ് നടപടി.
ദ്രവീകരിച്ച നൈട്രജന്‍ ഉപയോഗിച്ച് നിര്‍മിച്ച ഐസ്‌ക്രീമും ശീതളപാനീയങ്ങളും ഉപയോഗിക്കുമ്പോള്‍ വായില്‍ നിന്ന് ക്രമാതീതമായ പുകയും തണുപ്പും അനുഭവപ്പെടുന്ന അവസ്ഥയാണുള്ളത്. ഇത് കുട്ടികളേയും യുവാക്കളേയും ആകര്‍ഷിക്കുകയും മറ്റ് ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് ഇടവരുകയും ചെയ്യുന്ന സാഹചര്യം ഒഴിവാക്കുന്നതിനും പൊതുജനാരോഗ്യം മുന്‍നിര്‍ത്തിയുമാണ് നിരോധന ഉത്തരവ് പുറപ്പെടുവിച്ചിട്ടുള്ളത്.
നിരോധനം ലംഘിക്കുന്നവര്‍ക്കെതിരേ  നടപടികള്‍ സ്വീകരിക്കും. ഇത്തരം പാനീയങ്ങളും മറ്റും വില്‍പന നടത്തുന്നത് ശ്രദ്ധയില്‍പെട്ടാല്‍ ടോള്‍ഫ്രീ നമ്പരായ 18004251125ലേക്കും ജില്ലാ ആസ്ഥാനങ്ങളായ തിരുവനന്തപുരം 8943346181, കൊല്ലം 182, പത്തനംതിട്ട 183, ആലപ്പുഴ 184, കോട്ടയം 185, ഇടുക്കി 186, എറണാകുളം 187, തൃശൂര്‍ 188, പാലക്കാട് 189, മലപ്പുറം 190, കോഴിക്കോട് 191, വയനാട് 192, കണ്ണൂര്‍ 193, കാസര്‍കോട് 194 എന്നീ നമ്പറുകളിലേക്കും മൊബൈല്‍ വിജിലന്‍സ് സക്വാഡ് തിരുവനന്തപുരം 8943346195, എറണാകുളം 196, കോഴിക്കോട് 197 നമ്പരുകളിലും അറിയിക്കണം.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss