|    Sep 25 Mon, 2017 3:22 pm
FLASH NEWS
Home   >  Todays Paper  >  page 9  >  

ദോഹ ഹമദ് വിമാനത്താവളത്തില്‍ ഡിപാര്‍ച്ചര്‍ ചാര്‍ജ്

Published : 29th August 2016 | Posted By: SMR

ദോഹ: ഖത്തറിലെ ഹമദ് രാജ്യാന്തര വിമാനത്താവളംവഴി പുറത്തേക്കു പോവുന്നവരില്‍ നിന്നു ഡിസംബര്‍ ഒന്നുമുതല്‍ 35 റിയാല്‍ ഡിപ്പാര്‍ച്ചര്‍ ചാര്‍ജ് ഈടാക്കും. ദോഹയില്‍ നിന്നുള്ള യാത്രക്കാരില്‍ നിന്നും ഹമദ് വിമാനത്താവളം വഴിയുള്ള ട്രാന്‍സിറ്റ് യാത്രക്കാരില്‍ നിന്നും ഡിപ്പാര്‍ച്ചര്‍ ചാര്‍ജ് ഈടാക്കും.ഇതുസംബന്ധിച്ച് ഖത്തര്‍ എയര്‍വേസിന്റെ അറിയിപ്പ് ട്രാവല്‍ ഏജന്‍സികള്‍ക്കു ലഭിച്ചു.
ആഗസ്ത് 30 മുതല്‍ ഇഷ്യൂ ചെയ്യുന്ന ഡിസംബര്‍ ഒന്നിനോ അതിനു ശേഷമോ ഉള്ള യാത്രയ്ക്കു വേണ്ടിയുള്ള ടിക്കറ്റില്‍ ഈ അധിക ചാര്‍ജ് ഈടാക്കും. ഖത്തറില്‍ നിന്നുള്ള യാത്രക്കാര്‍ക്കു പുറമെ ദോഹ വഴി യാത്രചെയ്യുന്ന ട്രാന്‍സിറ്റ് യാത്രക്കാരില്‍ ഒരു മണിക്കൂര്‍ ഹമദ് വിമാനത്താവളത്തില്‍ കഴിച്ചു കൂട്ടുന്നവരും സര്‍വീസ് ചാര്‍ജ് നല്‍കേണ്ടിവരും. പുതിയ സര്‍വീസ് ചാര്‍ജ് ഈടാക്കുന്നതു സംബന്ധിച്ചു ചോദ്യങ്ങളോട് ഖത്തര്‍ എയര്‍വേസ് പ്രതികരിച്ചില്ലെന്നു ദോഹ ന്യൂസ് റിപോര്‍ട്ട് ചെയ്തു.
എണ്ണവിലയിടിവിനെത്തുടര്‍ന്നു സര്‍ക്കാര്‍ ചെലവുകള്‍ ചുരുക്കുകയും പുതിയ വരുമാനമാര്‍ഗങ്ങള്‍ കണ്ടെത്താന്‍ ശ്രമങ്ങള്‍ നടത്തുകയും ചെയ്യുന്നതിനിടെയാണ് സര്‍വീസ് ചാര്‍ജ് സംബന്ധിച്ച പ്രഖ്യാപനം.
ഈ വര്‍ഷം ആദ്യം ദുബയില്‍ സമാനമായ ചാര്‍ജ് ഏര്‍പ്പെടുത്തിയിരുന്നു. ആസ്‌ത്രേലിയ, ജര്‍മനി, ചൈന, ബ്രിട്ടന്‍ തുടങ്ങി നിരവധി രാജ്യങ്ങളിലെ വിമാനത്താവളങ്ങളില്‍ എക്‌സിറ്റ് ചാര്‍ജ് ഈടാക്കുന്നുണ്ട്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക