|    May 29 Mon, 2017 4:03 am
FLASH NEWS

ദോഹയില്‍ ജോലിക്കിടെ കുഴഞ്ഞുവീണു മരിച്ചു

Published : 23rd August 2016 | Posted By: SMR

ദോഹ: മുനിസിപ്പാലിറ്റി ജീവനക്കാരനായ മലയാളി യുവാവ്— ജോലിക്കിടെ  കുഴഞ്ഞുവീണു മരിച്ചു. തിരുവനന്തപുരം വര്‍ക്കല വെട്ടൂര്‍ വിളയില്‍വീട്ടില്‍ ഷാജി (46)യാണ് മരിച്ചത്. ദോഹ മുനിസിപ്പാലിറ്റി ജീവനക്കാരനായിരുന്നു. കഴിഞ്ഞ ദിവസം രാവിലെ ഒമ്പതിന് അല്‍ഖോറില്‍ ജോലിക്കിടെ അസ്വസ്ഥത പ്രകടിപ്പിച്ചതിനെതുടര്‍ന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും വഴിമധ്യേ മരിക്കുകയായിരുന്നു. പിതാവ്: പരേതനായ അബ്ദുല്‍ റഹീം, മാതാവ്: സൈനബ. ഭാര്യ: നിഷ. മക്കള്‍: സഫാന, ഷഹന, ഭാര്യാ സഹോദരന്‍ ഖത്തറിലുണ്ട്.
21 വര്‍ഷമായി ഖത്തറില്‍ ജോലിചെയ്യുന്ന ഷാജി പെരുന്നാള്‍ അവധിക്ക് നാട്ടില്‍ പോവാനുള്ള തയ്യാറെടുപ്പിലായിരുന്നു. മൃതദേഹം നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ച് ഇന്നലെ നാട്ടിലേക്കു കൊണ്ടു പോയി.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day