|    Sep 26 Tue, 2017 8:12 pm
FLASH NEWS
Home   >  Pravasi  >  Gulf  >  

ദോഹയിലേക്കുള്ള ഖത്തര്‍ എയര്‍വെയ്‌സ് വിമാനങ്ങളില്‍ നിരക്കിളവ്

Published : 10th August 2016 | Posted By: SMR

ദോഹ: സമ്മര്‍ ഫെസ്റ്റിവല്‍ ആഘോഷത്തിന്റെ ഭാഗമായി ദോഹയിലേക്കുള്ള ഖത്തര്‍ എയര്‍വെയ്‌സ് വിമാനങ്ങളില്‍ 25 ശതമാനം നിരക്കിളവ് പ്രഖ്യാപിച്ചു. ഖത്തര്‍ ടൂറിസം അതോറിറ്റിയുമായി സഹകരിച്ച് നല്‍കുന്ന ഈ ഓഫര്‍ സൗദി അറേബ്യ, കുവൈത്ത്, യുഎഇ, ബഹ്‌റയ്ന്‍, ഒമാന്‍ എന്നിവിടങ്ങളില്‍ നിന്ന് ഖത്തറിലേക്കു വരുന്ന വിമാനങ്ങളിലാണ് ലഭ്യമാവുക. എക്കോണമി, ബിസിനസ് ക്ലാസുകള്‍ക്ക് ഇത് ബാധകമാവും. പ്രിവിലേജ് ക്ലബ്ബ് അംഗങ്ങള്‍ക്ക് ഓഫറിന്റെ ഭാഗമായി ഡബിള്‍ ക്യുമൈല്‍സ് ലഭിക്കും. ആഗസ്ത് 31ന് മുമ്പ് ബുക്ക് ചെയ്യുന്ന ടിക്കറ്റുകള്‍ക്കാണ് നിരക്കിളവ് ലഭിക്കുകയെന്നും ഖത്തര്‍ എയര്‍വെയ്‌സ് അറിയിച്ചു.
ഖത്തറിലെ തിരഞ്ഞെടുത്ത 56 ഹോട്ടലുകളില്‍ തങ്ങുന്നവര്‍ക്കുള്ള പ്രത്യേക പാക്കേജും ഇതോടൊപ്പം പ്രഖ്യാപിച്ചിട്ടുണ്ട്. രണ്ട് രാത്രിയിലേക്കുള്ള വാടകയ്ക്ക് മൂന്ന് രാത്രി തങ്ങാനുള്ള അവസരം ഇതു വഴി ലഭ്യമാവും. എല്ലാ വര്‍ഷവും ആഗസ്ത് മാസത്തില്‍ രാജ്യമൊട്ടുക്കും നടക്കുന്ന പ്രത്യേക ആഘോഷ പരിപാടിയാണ് സമ്മര്‍ ഫെസ്റ്റിവല്‍. കുടുംബത്തിന് വേണ്ടിയുള്ള നിരവധി വിനോദ പരിപാടികളും വ്യാപാര കേന്ദ്രങ്ങളില്‍ പ്രത്യേക പ്രമോഷനുകളും ഇതോടനുബന്ധിച്ച് നടക്കുന്നുണ്ട്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക