|    Jul 28 Fri, 2017 6:32 am
FLASH NEWS
Home   >  Todays Paper  >  page 9  >  

ദോദി ഫയാദിന്റെ കാര്‍ കത്തിച്ച ആസ്‌ത്രേലിയന്‍ യുവാവ് അറസ്റ്റില്‍

Published : 5th March 2016 | Posted By: SMR

മെല്‍ബണ്‍: ഡയാന രാജകുമാരിയുടെ കാമുകന്‍ ദോദി ഫയാദിന്റെ ഉടമസ്ഥതയിലുണ്ടായിരുന്ന ഫെറാറി കത്തിച്ചതിനു പിന്നില്‍ ആസ്‌ത്രേലിയക്കാരന്‍. സംഭവത്തില്‍ മെല്‍ബണ്‍ സ്വദേശിയായ യുവാവും രണ്ടു വനിതകളും അറസ്റ്റിലായി. 15 ലക്ഷം ഡോളറിനു മുകളില്‍ വില വരുന്ന കാര്‍ കത്തിയനിലയില്‍ കണ്ടെത്തി നാലു മാസം പിന്നിടുമ്പോഴാണ് അറസ്റ്റ്.
റിപ്പയറുകാരനില്‍നിന്നു മോഷ്ടിച്ചുവെന്നു കരുതുന്ന രണ്ടു ഫെറാറികളില്‍ ഒന്നാണ് ഈ കാര്‍. സ്ത്രീകളെ കേസെടുക്കാതെ വിട്ടയച്ചു. കാനി റിഡ്‌ലി എന്നയാള്‍ക്കെതിരേ കത്തിക്കല്‍ ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചേര്‍ത്ത് കേസെടുത്തിട്ടുണ്ട്. ഇയാളെ കോടതി റിമാന്‍ഡ് ചെയ്തു. ബ്രെയാസൈഡിനു പ്രാന്തപ്രദേശത്തുനിന്നു കേവലം നാലു മിനിറ്റു കൊണ്ടാണ് മോഷണസംഘം കാറുമായി കടന്നത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക