|    Oct 19 Thu, 2017 7:33 am
FLASH NEWS
Home   >  Todays Paper  >  page 7  >  

ദോക്‌ലോം : സമാധാനം നയതന്ത്രം വഴി- വിദേശമന്ത്രാലയം

Published : 5th August 2017 | Posted By: fsq

 

ന്യൂഡല്‍ഹി: സിക്കിമിലെ ദോക്‌ലോമില്‍ ഇന്ത്യ – ചൈന സേനകള്‍ക്കിടയിലെ അതിര്‍ത്തി പ്രതിസന്ധി നയതന്ത്രത്തിലൂടെ പരിഹാരം കണ്ടെത്തുമെന്ന് ഇന്ത്യ ആവര്‍ത്തിച്ചു.  ഇരുരാജ്യങ്ങള്‍ക്കും അംഗീകരിക്കാനാവുന്ന പരിഹാരമാണ് ഇന്ത്യയുടെ ലക്ഷ്യം. തങ്ങളുടെ രാജ്യത്തിര്‍ത്തിയും ജനങ്ങളേയും സംരക്ഷിക്കുന്നത് രാഷ്ട്രത്തിന്റെ ചുമതലയാണെന്ന് വിദേശമന്ത്രാലയം പ്രസ്താവനയില്‍ അറിയിച്ചു. ഭൂട്ടാനുമായി ബന്ധപ്പെട്ടുകൊണ്ട് നിരന്തരം പരിഹാരമാര്‍ഗങ്ങള്‍ ആരായുന്നതായും വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി. പ്രശ്‌നം സമാധാനപരമായി പരിഹരിക്കണമെന്നാണ് ഇന്ത്യയുടെ ആഗ്രഹം. എന്നിരുന്നാല്‍ ദോക്‌ലോമില്‍ റോഡ് പണിയാന്‍ ചൈനയെ സമ്മതിക്കാനാവില്ലെന്നും മന്ത്രാലയം വക്താവ് ദേശീയ മാധ്യമത്തോട് പറഞ്ഞു. സിക്കിമിലെ ദോക്‌ലോമിലെ അതിര്‍ത്തിയില്‍ ഇരു സേനയും തമ്മില്‍ ഒരു മാസമായി പരസ്പരം വൈര്യത്തിലാണ്. മേഖലയില്‍ റോഡു നിര്‍മിക്കുന്ന ചൈനയുടെ നീക്കം ഇന്ത്യന്‍ സേന തടഞ്ഞതാണ് പ്രകോപനത്തിനുള്ള പ്രേരണ.  ഇന്ത്യന്‍ സൈന്യം ദോക്‌ലോം വിടണമെന്ന് ചൈന ആവശ്യപ്പെട്ടിരുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക