|    Aug 20 Sun, 2017 7:49 am
FLASH NEWS
Home   >  Todays Paper  >  page 9  >  

ദോക്‌ലാം : മുന്നറിയിപ്പ് അവഗണിക്കരുതെന്ന് ചൈനീസ് പത്രം

Published : 9th August 2017 | Posted By: fsq

 

ബെയ്ജിങ്: ദോക്‌ലാം വിഷയത്തില്‍ മുന്നറിയിപ്പുകള്‍ അവഗണിച്ചാല്‍ ഇന്ത്യക്കെതിരേ െൈസനിക നടപടിയുണ്ടാവുമെന്ന സൂചനയുമായി ചൈനയുടെ ഔദ്യോഗിക മാധ്യമമായ ഗ്ലോബല്‍ ടൈംസ്. ചൈനയുടെ മുന്നറിയിപ്പ്് അവഗണിക്കുന്നത് നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ തുടരുകയാണെങ്കില്‍ തിരിച്ചടി ഒഴിവാക്കാനാവില്ലെന്ന് പത്രത്തിന്റെ മുഖപ്രസംഗത്തില്‍ പറയുന്നു. രണ്ടു മാസത്തോളമായി അതിര്‍ത്തിയിലെ സംഘര്‍ഷാവസ്ഥ തുടരുകയാണ്. യുദ്ധം വേണമെന്ന് ചൈന ആഗ്രഹിക്കുന്നില്ല. സമാധാനം തിരിച്ചുവരുമെന്നാണ് പ്രതീക്ഷിക്കുന്നത്. എന്നാല്‍, ഇന്ത്യന്‍ സൈന്യം ചൈനയുടെ മണ്ണില്‍ തുടരുകയാണെങ്കില്‍ അത് മറ്റൊരു വിഷയമാണെന്നും മുഖപ്രസംഗത്തില്‍ പറയുന്നു. ഈവര്‍ഷം ജൂണില്‍ ഇന്ത്യ-ചൈന- ഭൂട്ടാന്‍ ത്രിരാഷ്ട്ര അതിര്‍ത്തിയില്‍ ചൈനീസ് സേനയുടെ സാന്നിധ്യം കണ്ടെത്തിയതിനെത്തുടര്‍ന്നാണ് സംഘര്‍ഷാവസ്ഥ രൂപപ്പെട്ടത്.അതേസമയം, ദോക്‌ലാം ചൈനയുടെ ഭാഗമാണെന്ന് ഭൂട്ടാന്‍ സമ്മതിച്ചതായി മുതിര്‍ന്ന ചൈനീസ് ഉദ്യോഗസ്ഥ വാങ് വെന്‍ലി അവകാശപ്പെട്ടു. നയതന്ത്ര മാര്‍ഗത്തിലൂടെയാണ് ഭൂട്ടാന്‍ ഇക്കാര്യം വ്യക്തമാക്കിയതെന്നും അവര്‍ പറഞ്ഞു. എന്നാല്‍, അവകാശവാദം സാധൂകരിക്കുന്ന തരത്തില്‍ വെന്‍ലി തെളിവുകളൊന്നും നല്‍കിയിട്ടില്ല. ദോക്‌ലാമിലെ സാഹചര്യങ്ങള്‍ അപകടകരമായ അവസ്ഥയിലെത്തിയതായും അവര്‍ അഭിപ്രായപ്പെട്ടു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക