|    Aug 21 Mon, 2017 8:09 am
FLASH NEWS
Home   >  Todays Paper  >  page 7  >  

ദോക്‌ലാം പ്രശ്‌നം അപ്രധാനം : ലാമ

Published : 10th August 2017 | Posted By: fsq

 

ന്യൂഡല്‍ഹി: സിക്കിമിലെ ദോക്‌ലാം മേഖലയെക്കുറിച്ചുള്ള ഇന്ത്യാ-ചൈന നിലപാട് അപ്രധാന വിഷയമെന്ന് തിബത്തന്‍ നേതാവ് ദലൈലാമ. അടുത്തടുത്ത രാജ്യങ്ങളാണെങ്കിലും ഇന്ത്യയും ചൈനയും തമ്മില്‍ സംഘര്‍ഷം നിലനില്‍ക്കുന്നുണ്ടെന്ന് ലാമ സൂചിപ്പിച്ചു. ഹിന്ദി-ചീന ഭായി-ഭായി മുദ്രാവാക്യം ഇരു രാജ്യങ്ങളും ഐക്യം വര്‍ധിപ്പിക്കാന്‍ പ്രോല്‍സാഹനമായി എടുക്കണമെന്നും സംഘര്‍ഷവാക്കുകള്‍ ഉപേക്ഷിക്കണമെന്നും ലാമ പറഞ്ഞു. ഇന്ത്യന്‍ എഡിറ്റേഴ്‌സ് ഗില്‍ഡിന്റെ നേതൃത്വത്തില്‍ രാജേന്ദ്ര മാത്തൂര്‍ സ്മരണയ്ക്കായി സംഘടിപ്പിച്ച പ്രഭാഷണത്തിലാണ് ലാമ ഇങ്ങനെ പറഞ്ഞത്.  സമാധാനശ്രമങ്ങള്‍ ആരംഭിക്കണമെങ്കില്‍ രണ്ട് രാജ്യങ്ങളിലെയും സൈന്യങ്ങള്‍ സംഘര്‍ഷ മേഖലയില്‍ നിന്ന് പിന്‍മാറണമെന്ന് വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് ആവശ്യപ്പെട്ടു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക