|    Jan 17 Wed, 2018 6:52 pm
FLASH NEWS
Home   >  Todays Paper  >  Page 1  >  

ദോക്‌ലാം ചൈനയുടേതല്ലെന്ന് ഭൂട്ടാന്‍

Published : 11th August 2017 | Posted By: fsq

 

തിംബു: ഇന്ത്യ-ചൈന-ഭൂട്ടാന്‍ അതിര്‍ത്തിപ്രദേശമായ ദോക്‌ലാം ചൈനീസ് അധീനതയില്‍പ്പെടുന്ന സ്ഥലമല്ലെന്നു സ്ഥിരീകരിച്ച് ഭൂട്ടാന്‍. ഭൂട്ടാന്‍ വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിലാണ് ചൈനീസ് വിദേശകാര്യ മന്ത്രാലയത്തിന്റെ ആരോപണങ്ങള്‍ നിഷേധിച്ചത്. അതിര്‍ത്തി സംബന്ധിച്ച തങ്ങളുടെ നിലപാട് വ്യക്തമാണെന്നും ഭൂട്ടാന്‍ സര്‍ക്കാര്‍ ഇന്ത്യന്‍ വാര്‍ത്താ ഏജന്‍സിയോട് പ്രതികരിച്ചു. ദോക്‌ലാം പ്രദേശം ചൈനയുടേതാണെന്ന് ഭൂട്ടാന്‍ തങ്ങളെ അറിയിച്ചിരുന്നതായി നേരത്തേ ചൈനീസ് നയതന്ത്രജ്ഞന്‍ വാങ് വെല്‍നി വ്യക്തമാക്കിയിരുന്നു. ചൈനീസ് വിദേശകാര്യമന്ത്രാലയത്തിനു കീഴിലെ അതിര്‍ത്തി സമുദ്രരക്ഷാകാര്യ ഉദ്യോഗസ്ഥനാണ് വാങ് വെല്‍നി.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day