|    Oct 23 Mon, 2017 4:43 am
Home   >  Todays Paper  >  page 9  >  

ദോക്‌ലാം : ഇന്ത്യയുടെ നിലപാട്പക്വമെന്ന് യുഎസ്

Published : 13th August 2017 | Posted By: fsq

 

വാഷിങ്ടണ്‍: ദോക്‌ലാം അതിര്‍ത്തിയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളില്‍ ഇന്ത്യയുടെ നിലപാട് പക്വതയുള്ളതെന്നു യുഎസ് പ്രതിരോധവക്താവ് ജെയിംസ് ആര്‍ ഹോംസ്. ഈ വിഷയത്തില്‍ പിടിവാശിയോടെയാണ് ചൈനയുടെ ഇടപെടലെന്നും ഹോംസ് വ്യക്തമാക്കി. ഇന്ത്യയുടെ ഇതുവരെയുള്ള നിലപാടുകള്‍ ശരിയായിരുന്നു. പ്രശ്‌നത്തില്‍നിന്ന് പിന്‍വാങ്ങുകയോ ചൈനയുടെ അതേ സ്വരത്തില്‍ മറുപടി നല്‍കി പ്രശ്‌നം വഷളാക്കുകയോ ഇന്ത്യ ചെയ്തിട്ടില്ലെന്നും ഹോംസ് അഭിപ്രായപ്പെട്ടു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക