|    Aug 24 Thu, 2017 10:35 am
Home   >  Todays Paper  >  page 7  >  

ദോക്കലോം : ഇന്ത്യന്‍സേന പിന്‍മാറണമെന്ന് ചൈന

Published : 3rd August 2017 | Posted By: fsq

 

ന്യുഡല്‍ഹി: സിക്കിമിലെ ഇന്ത്യ-ചൈന അതിര്‍ത്തി സംബന്ധിച്ച അനിശ്ചിതത്വം നിലനില്‍ക്കെ ഇന്ത്യന്‍സേന മേഖലയില്‍നിന്നു പിന്‍മാറണമെന്ന് ചൈന. ചൈനയുടെ വിദേശകാര്യ മന്ത്രാലയം പുറത്തുവിട്ട 15 പേജുള്ള പ്രസ്താവനയിലാണ് ആവശ്യം ഉന്നയിച്ചത്. ഇന്ത്യന്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ കഴിഞ്ഞ ആഴ്ച ചൈന സന്ദര്‍ശിച്ച് ചര്‍ച്ച നടത്തിയതിനു തൊട്ടുപിന്നാലെയാണ് ചൈനീസ് വിദേശകാര്യമന്ത്രിയുടെ പ്രസ്്താവന. സിക്കിമിലെ ദൊകലോം അതിര്‍ത്തി സംബന്ധിച്ച് ഇംഗ്ലണ്ടും ചൈനയും തമ്മിലുളള 1890ലെ കരാര്‍ പ്രകാരം ഇന്ത്യന്‍സേന അതിര്‍ത്തിയില്‍ നിന്നും പിന്‍മാറണമെന്നാണ് പ്രസ്്താവനയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ചൈനയുടെ വിദേശകാര്യമന്ത്രി യാങ് ജിയച്ചിയാണ് പ്രസ്്താവനയിറക്കിയത്. തങ്ങളുടെ ഭാഗമെന്നു ഇന്ത്യ കരുതുന്ന മേഖല യില്‍ ചൈനീസ്‌സേന റോഡ് നിര്‍മിക്കുന്നത് തടയാന്‍ ജുണ്‍ 18ന് ഇന്ത്യന്‍സേന ശ്രമിച്ചിരുന്നു. 400 അംഗ ഇന്ത്യന്‍സേന റോഡു നിര്‍മാണം തടഞ്ഞതോടെ അതിര്‍ത്തിയില്‍ ഇന്ത്യയും ചൈനയും തമ്മില്‍ തര്‍ക്കം ആരംഭിക്കുകയായിരുന്നു. മേഖലയില്‍ 40 ഇന്ത്യന്‍ സൈനികരും ബുള്‍ഡോസറുകുളും ഇപ്പോഴും നിലനില്‍ക്കുന്നുണ്ടെന്നും ചൈനീസ് വിദേശകാര്യമന്ത്രിയുടെ പ്രസ്താവനയില്‍ പറഞ്ഞു. ഇന്ത്യന്‍ സൈന്യം ചൈനയുടെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ തടയുന്നുവെന്നും ആരോപണമുണ്ട്. മേഖലയുടെ ഭൂപടം ഉള്‍പ്പെടെയാണ് പ്രസ്താവന തയ്യാറാക്കിയത്. രണ്ട് ചിത്രങ്ങളും 1890ലെ കരാറുമാണ് പ്രസ്്താവനയിലെ ഉള്ളടക്കം. എത്രയും പെട്ടെന്ന് അതിര്‍ത്തിയില്‍നിന്നും ഇന്ത്യന്‍സേന പിന്‍മാറണമെന്നാണ് പരാമര്‍ശം. സംഭവവുമായി ഇന്ത്യ ഇതുവരെ പ്രതികരിച്ചിട്ടില്ല.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക