|    Aug 20 Sun, 2017 4:05 am
FLASH NEWS
Home   >  Todays Paper  >  page 11  >  

‘ദൈവത്തിന് മുകളിലല്ല ബിസിസിഐ’

Published : 12th August 2017 | Posted By: fsq

 

കൊച്ചി:  ഐപിഎല്‍ ഒത്തുകളി വിവാദത്തെത്തുടര്‍ന്നു ബിസിസിഐ ഏര്‍പ്പെടുത്തിയ ആജീവനാന്ത വിലക്കു നീക്കിയ ഹൈക്കോടതി ഉത്തരവിനെതിരെ അപ്പീല്‍ നല്‍കാന്‍ തീരുമാനിച്ച ബിസിസിഐക്കെതിരെ  രൂക്ഷവിമര്‍ശനവുമായി ശ്രീശാന്ത്. ബിസിസിഐ ദൈവത്തിനു മുകളില്‍ അല്ലെന്ന് ശ്രീശാന്ത് തന്റെ ട്വിറ്റര്‍ അക്കൗണ്ടില്‍ കുറിച്ചു. തന്റെ ജീവനോപാധി തിരികെ തരണമെന്നാണ് താന്‍ ആവശ്യപ്പെടുന്നത്.ഇതിനായി താന്‍ യാചിക്കുകയല്ല. മറിച്ച് തന്റെ അവകാശമാണെന്നും ശ്രീശാന്ത്് ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത കുറിപ്പില്‍ വ്യക്കതമാക്കുന്നു.താന്‍ വീണ്ടും ക്രിക്കറ്റ് കളിക്കുമെന്നുളള ആത്മവിശ്വാസവും ശ്രീശാന്ത് ട്വിറ്ററില്‍ പങ്കുവെയക്കുന്നുണ്ട്. ശ്രീശാന്തിനെ പിന്തുണച്ചു കൊണ്ട് നിരവധി പേര്‍ ട്വിറ്ററില്‍ അഭിപ്രായ പ്രകടനം നടത്തിയിട്ടുണ്ട്. കഴിഞ്ഞ ദിവസമാണ് ശ്രീശാന്തിന്റെ വിലക്ക്  ഹൈക്കോടതി സിംഗിള്‍ ബെഞ്ച് നീക്കിയത്. ഈ വിധിക്കെതിരെ ഡിവിഷന്‍ ബെഞ്ചിനെ സമീപിക്കുമെന്നു ബിസിസിഐയുമായി ബന്ധപ്പെട്ടവര്‍ വ്യക്തമാക്കിയിരുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക