|    Oct 17 Wed, 2018 2:19 am
FLASH NEWS
Home   >  Pravasi  >  Gulf  >  

ദേശീയ സ്‌കോളര്‍ഷിപ്പ് പദ്ധതി പ്രധാനമന്ത്രി വിലയിരുത്തി

Published : 5th August 2016 | Posted By: SMR

ദോഹ: ഭരണ വികസന തൊഴില്‍ സാമൂഹിക മന്ത്രാലയത്തിനു കീഴില്‍ നടപ്പിലാക്കുന്ന ദേശീയ സ്‌കോളര്‍ഷിപ്പ് പദ്ധതി പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശെയ്ഖ് അബ്ദുല്ല ബിന്‍ നാസിര്‍ ബിന്‍ ഖലീഫ ആല്‍ഥാനി വിലയിരുത്തി.
സ്‌കോളര്‍ഷിപ്പ് പദ്ധതി ആസ്ഥാനം പ്രധാനമന്ത്രി ഇന്നലെ സന്ദര്‍ശിച്ചു. പദ്ധതിയുടെ വിശദാംശങ്ങളെക്കുറിച്ചും വിദ്യാര്‍ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പ് നല്‍കുന്ന പ്രക്രിയയെക്കുറിച്ചും പ്രധാനമന്ത്രി ചോദിച്ചറിഞ്ഞു.
ഭരണ വികസനകാര്യ മന്ത്രി ഡോ.ഈസ ബിന്‍ സഅദ് അല്‍ജഫാലി അല്‍നഈമിയും പ്രധാനമന്ത്രിയോടൊപ്പമുണ്ടായിരുന്നു.
തിരഞ്ഞെടുത്ത വിദ്യാര്‍ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പിനെക്കുറിച്ച് വ്യക്തമാക്കുന്ന യോഗവും പ്രധാനമന്ത്രി നിരീക്ഷിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss