|    Jan 21 Sun, 2018 12:52 am
FLASH NEWS
Home   >  Todays Paper  >  Page 1  >  

ദേശീയ സ്‌കൂള്‍ കായികമേള ഇന്നു മുതല്‍

Published : 29th January 2016 | Posted By: swapna en

കോഴിക്കോട്: മെഡിക്കല്‍ കോളജ്് ഒളിംപ്യന്‍ റഹ്മാന്‍ സിന്തറ്റിക് ട്രാക്ക് ഇന്നുമുതല്‍ ദേശീയ സ്‌കൂള്‍ കായികമേളയുടെ അങ്കത്തട്ട്. 95 ഇനങ്ങളില്‍ 2,700 പ്രതിഭകള്‍ മാറ്റുരയ്ക്കുന്ന 61ാമതു മേളയ്ക്ക് ഇന്നു ട്രാക്കുണരും. ആറുവര്‍ഷത്തെ ഇടവേളയ്ക്കുശേഷമാണ് കേരളത്തിലേക്ക് വീണ്ടുമൊരു ദേശീയ സ്‌കൂള്‍ കായികമേള എത്തുന്നത്; അതും ആഴ്ചകള്‍ നീണ്ട അനിശ്ചിതത്വത്തിനൊടുവില്‍. 19ാം കിരീടം ലക്ഷ്യമിട്ടാണ് കേരളം മെഡല്‍വേട്ടയ്ക്കിറങ്ങുന്നത്.  രാവിലെ 7ന് ആണ്‍കുട്ടികളുടെ 5,000 മീറ്ററോടെ മല്‍സരങ്ങള്‍ ആരംഭിക്കും. വൈകീട്ട് 4ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉദ്ഘാടനം ചെയ്യും. വിദ്യാഭ്യാസമന്ത്രി പി കെ അബ്ദുറബ്ബ് അധ്യക്ഷത വഹിക്കും. ഫെബ്രുവരി 2ന് മേള സമാപിക്കും.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day