|    Jul 26 Wed, 2017 8:25 am
FLASH NEWS
Home   >  Todays Paper  >  Page 1  >  

ദേശീയ സ്‌കൂള്‍ അത്‌ലറ്റിക് മീറ്റ്: കേരളം തുടങ്ങി

Published : 30th January 2016 | Posted By: SMR

കോഴിക്കോട്: 61ാമത് ദേശീയ സ്‌കൂള്‍ അത്‌ലറ്റിക് മീറ്റിന് ഒളിംപ്യന്‍ റഹ്മാന്‍ സിന്തറ്റിക് ട്രാക്കില്‍ വര്‍ണാഭതുടക്കം. തുടര്‍ച്ചയായ 19ാം കിരീടം ലക്ഷ്യമിട്ടിറങ്ങുന്ന ആതിഥേയരായ കേരളം ആദ്യദിനം തന്നെ നാല് സ്വര്‍ണവുമായി ഒന്നാംസ്ഥാനത്താണ്. സീനിയര്‍ ആണ്‍കുട്ടികളുടെയും പെണ്‍കുട്ടികളുടെയും 5000 മീറ്ററില്‍ ബിബിന്‍ ജോര്‍ജും പി ആര്‍ അലീഷയും ജൂനിയര്‍ വിഭാഗം 3,000 മീറ്ററില്‍ പി എന്‍ അജിത്തും അനുമോള്‍ തമ്പിയുമാണ് ഇന്നലെ കേരളത്തിന്റെ സ്വര്‍ണവേട്ടക്കാര്‍. ഇതിനുപുറമേ സീനിയര്‍ ആണ്‍കുട്ടികളുടെ ജാവലിന്‍ത്രോയിലും ദേശീയ റെക്കോഡ് സ്ഥാപിക്കപ്പെട്ടു. പഞ്ചാബിന്റെ ആര്‍ഷ്ദീപ് സിങാണ് റെക്കോഡിനുടമ. ഇന്ന് 15 ഫൈനലുകള്‍ നടക്കും.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക