|    Jan 23 Mon, 2017 8:02 am
FLASH NEWS

ദേശീയ സ്‌കൂള്‍ അത്‌ലറ്റിക്‌സ് ചാംപ്യന്‍ഷിപ്പ്: സുവനീര്‍ റഫറന്‍സ് ഗ്രന്ഥമായി പ്രസിദ്ധീകരിക്കും

Published : 24th January 2016 | Posted By: SMR

കോഴിക്കോട്: 61ാമത് ദേശീയ സ്‌കൂള്‍ അത്‌ലറ്റിക്‌സ് ചാംപ്യന്‍ഷിപ്പിനോടനുബന്ധിച്ച് തയ്യാറാക്കുന്ന സുവനീറിന്റെ പ്രകാശനം ചാംപ്യന്‍ഷിപ്പിന്റെ സമാപന സമ്മേളനത്തി ല്‍ നടക്കുമെന്ന് സുവനീര്‍ കമ്മിറ്റി ചെയര്‍മാന്‍ പുരുഷന്‍ കടലുണ്ടി എം എല്‍ എ അറിയിച്ചു.
റഫറന്‍സ് ഗ്രന്ഥമായി ഉപയോഗിക്കാന്‍ ഇംഗ്ലീഷ് ഭാഷയിലാണ് സുവനീര്‍ തയ്യാറാക്കുന്നത്. പൊതുജനങ്ങള്‍ക്കും ലേഖനങ്ങള്‍ നല്‍കാം. എഡിറ്റോറിയല്‍ ബോര്‍ഡ് തീരുമാനിക്കുന്ന ലേഖനങ്ങള്‍ മാത്രമേ പ്രസിദ്ധീകരിക്കുകയുള്ളൂവെന്ന് അദ്ദേഹം പറഞ്ഞു. കവര്‍ പേജ് മല്‍സരാടിസ്ഥാനത്തിലാണ് തയ്യാറാക്കുന്നത്. കവര്‍ പേജ് ഡിസൈന്‍ ചെയ്തു നല്‍കേണ്ട അവസാന തിയ്യതി ഈ മാസം 27 ആണ്. മാധ്യമ ഫോട്ടോഗ്രാഫര്‍മാര്‍ നല്‍കുന്ന ഫോട്ടോകളില്‍ നിന്ന് തിരഞ്ഞെടുക്കുന്നവ അവരുടെ പേരോട് കൂടി സുവനീറില്‍ പ്രദ്ധീകരിക്കും. സുവനീരില്‍ പ്രസിദ്ധീകരിക്കുന്ന ഫോട്ടോയ്ക്ക് സമ്മാനവും ഉണ്ടായിരിക്കും. സുവനീറിന്റെ പേര് പൊതുജനങ്ങള്‍ക്ക് നിര്‍ദ്ദേശിക്കാവുന്നതാണ് അതു ഇമെയില്‍ ആയോ മെഡിക്കല്‍ കോളജ് ഗ്രൗണ്ടില്‍ സ്ഥാപിക്കുന്ന ബോക്‌സ് വഴിയോ നല്‍കാം. ലേഖനങ്ങള്‍, അനുഭവകുറിപ്പുകള്‍, കവര്‍ പേജ്, മാധ്യമഫോട്ടോകള്‍ എന്നിവ അയക്കേണ്ട മേല്‍വിലാസം. പി എം മുഹമ്മദലി, പെരുമണ്ണ എ എല്‍ പി എസ്, പെരുമണ്ണ പോസറ്റ്, കോഴിക്കോട്. athl-ectcssouvenir@gmail.-com. കൂടുതല്‍ വിവിരങ്ങള്‍ക്ക് 9447797434 നമ്പറില്‍ ബന്ധപ്പെടണം. വാര്‍ത്താസമ്മേളനത്തില്‍ കെ പ്രദീപ് കുമാര്‍, പി ജയകുമാര്‍, പി എം മുഹമ്മദലി പങ്കെടുത്തു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 86 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക