|    Apr 22 Sun, 2018 10:33 am
FLASH NEWS
Home   >  Todays Paper  >  Page 1  >  

ദേശീയ സുരക്ഷാ ഉപദേശക ബോര്‍ഡ് പുനസ്സംഘടിപ്പിച്ചു

Published : 10th October 2016 | Posted By: SMR

ന്യൂഡല്‍ഹി: റഷ്യയിലെ മുന്‍ ഇന്ത്യന്‍ അംബാസഡര്‍ പി എസ് രാഘവന്‍ അധ്യക്ഷനായി ദേശീയ സുരക്ഷാ ഉപദേശക ബോര്‍ഡ് പുനസ്സംഘടിപ്പിച്ചു. മുന്‍ വിദേശകാര്യ സെക്രട്ടറി ശ്യാംശരണ്‍ അധ്യക്ഷനായ ബോര്‍ഡിന്റെ കാലാവധി കഴിഞ്ഞവര്‍ഷം ജനുവരിയില്‍ അവസാനിച്ചിരുന്നു. റോ മുന്‍ ഉദ്യോഗസ്ഥന്‍ എ ബി മാത്തൂര്‍, റിട്ട. ലഫ്. ജനറല്‍ എസ് എന്‍ നരസിംഹന്‍, ഗുജറാത്ത് ദേശീയ നിയമ സര്‍വകലാശാല പ്രഫസര്‍ ബിമല്‍ എന്‍ പട്ടേല്‍ എന്നിവരാണ് ബോര്‍ഡിലെ മറ്റംഗങ്ങള്‍. നേരത്തേ 14 അംഗങ്ങള്‍ ഉണ്ടായിരുന്നു. രണ്ടുവര്‍ഷമാണ് ബോര്‍ഡിന്റെ കാലാവധി. ആഭ്യന്തരവും ബാഹ്യവുമായ സുരക്ഷ, വിദേശകാര്യം, പ്രതിരോധം, ശാസ്ത്ര-സാങ്കേതികവിദ്യ, സാമ്പത്തികകാര്യം എന്നിവ വിശകലനം ചെയ്യുകയും ദേശീയ സുരക്ഷ സംബന്ധിച്ച നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കുകയുമാണ് ചുമതല. പുതിയ ബോര്‍ഡിന്റെ യോഗം കഴിഞ്ഞയാഴ്ച നടന്നു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss