|    Oct 21 Sun, 2018 7:52 am
FLASH NEWS
Home   >  Todays Paper  >  page 11  >  

ദേശീയ സീനിയര്‍ ഫെന്‍സിങ് ചാംപ്യന്‍ഷിപ്പ്: കേരളത്തിന് ഓവറോള്‍ കിരീടം

Published : 18th January 2017 | Posted By: fsq

 

തൊടുപുഴ : ഛത്തീസ്ഗഢിലെ റായ്പൂരില്‍ സമാപിച്ച ദേശീയ സീനിയര്‍ പുരുഷ-വനിതാ വിഭാഗം ഫെന്‍സിങ് ചാംപ്യന്‍ഷിപ്പില്‍ കേരളത്തിന് തകര്‍പ്പന്‍ വിജയം. കേരളമാണ് ഓവറോള്‍ ചാംപ്യന്‍മാര്‍. വനിതാ വിഭാഗത്തിലും ഓവറോളും കേരളം നിലനിര്‍ത്തി. അഞ്ച് സ്വര്‍ണം,ഒമ്പത് വെള്ളി,ആറ് വെങ്കലം എന്നിങ്ങനെയാണ് കേരളത്തിന്റെ മെഡല്‍ നേട്ടം. മുന്‍ കേരള താരം തമിഴ്‌നാടിന്റെ  സി എ ഭവാനിദേവിയെ വീഴ്ത്തി സംസ്ഥാനത്തിന്റെ ജോസ്‌ന ക്രിസ്റ്റി ജോസ് (കണ്ണൂര്‍) അട്ടിമറി സ്വര്‍ണം നേടിയതാണ് ഇത്തവണത്തെ ചാംപ്യന്‍ഷിപ്പില്‍ ശ്രദ്ധേയമായത്. കഴിഞ്ഞ ഏഷ്യന്‍ ചാംപ്യന്‍ഷിപ്പില്‍ കേരളത്തിനു വേണ്ടി ഭവാനിദേവി വെള്ളി  മെഡല്‍ നേടിയിരുന്നു. പിന്നീട് തമിഴ്‌നാട് ടീമില്‍ ചേര്‍ന്നു. സാബ്‌റെയില്‍ ടീമിനത്തിലും വ്യക്തിഗത ഇനത്തിലും രണ്ടു സ്വര്‍ണം നേടിയ ജോസ്‌ന  ശ്രദ്ധേയ താരമായി. ഇതിനു പുറമേ വി ഡെസ്‌നി ,കെ അനിത,റീഷ പുതുശ്ശേരി എന്നിവരും സാബറെയില്‍ സ്വര്‍ണം നേടി. ഫോയില്‍,എപ്പി,സാബ്‌റേ ഇനങ്ങളില്‍ 24 അംഗ ടീമാണ് കേരളത്തിനു വേണ്ടി അങ്കത്തിനിറങ്ങിയതെന്നു ഫെന്‍സിങ് അസോസിയേഷന്‍ സെക്രട്ടറി എം എസ്പവനന്‍പറഞ്ഞു. ചാംപ്യന്‍ഷിപ്പില്‍ പങ്കെടുത്ത (എപ്പിയില്‍) നാല് പുരുഷന്മാരൊഴികെ എല്ലാവര്‍ക്കും മെഡല്‍ നേടാനായി.സാഗര്‍ എസ് ലാഗു, ഒ രജീഷ്ണ എന്നിവരായിരുന്നു ടീമിന്റെ പരിശീലകര്‍. അരുണ്‍ എസ് നായര്‍, രേഷ്മ മുരളി എന്നിവരായിരുന്നു ടീം മാനേജര്‍മാര്‍.  നവംബറില്‍ മണിപ്പൂരില്‍ നടന്ന ദേശീയ ജൂനിയര്‍ ചാംപന്‍ഷിപ്പിലും കഴിഞ്ഞ മാസം ന്യൂഡെല്‍ഹിയില്‍ നടന്ന ദേശീയ യൂത്ത് ചാംപന്‍ഷിപ്പിലും കേരളത്തിനായിരുന്നു ഓവറോള്‍ കിരീടം. 2020ഒളിംപിക്‌സ് പ്രവേശനത്തിനായിപരിശ്രമിക്കുന്ന കേരളത്തിന് ആത്മവിശ്വാസം പകരുന്നതാണ് തുടര്‍ച്ചയായ ഈ വിജയങ്ങളെന്നും സെക്രട്ടറി പറഞ്ഞു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss