|    Sep 21 Thu, 2017 7:18 pm
FLASH NEWS
Home   >  Todays Paper  >  page 11  >  

ദേശീയ സീനിയര്‍ അത്‌ലറ്റിക് ചാംപ്യന്‍ഷിപ്പിന് ഇന്ന് തുടക്കം : കിരീടം നിലനിര്‍ത്താന്‍ മലയാളിപ്പട

Published : 15th July 2017 | Posted By: fsq

 

സോജന്‍  ഫിലിപ്പ്

ഗുണ്ടൂര്‍: 57ാമത് ദേശീയ സീനിയര്‍ അത്‌ലറ്റിക് ചാംപ്യന്‍ഷിപ്പിന് ഇന്ന് ആന്ധ്രാപ്രദേശിലെ ഗുണ്ടൂരില്‍ തുടക്കമാവും. നിലവിലെ ചാംപ്യന്മാരായ കേരളം കിരീടം നിലനിര്‍ത്താന്‍ ഉറപ്പിച്ച് 67 അംഗ ടീമുമായാണ് ഗുണ്ടൂരിലെ നാഗാര്‍ജുന യൂനിവേഴ്‌സിറ്റി സ്റ്റേഡിയത്തിലെ സിന്തറ്റിക് ട്രാക്കിലെത്തിയിരിക്കുന്നത്. 34 പുരുഷന്മാരും 32 വനിതകളും ചേര്‍ന്ന മലയാളിപ്പട ഇന്നലെ രാവിലെയോടെ ഗുണ്ടൂരില്‍ എത്തിച്ചേര്‍ന്നു. ഇന്ന് മുതല്‍ 18 വരെയാണ് ചാംപ്യന്‍ഷിപ്പ്. ഈ മാസം 10 മുതല്‍ മൂന്നു ദിനങ്ങളിലായി പാലക്കാട് മെഡിക്കല്‍ കോളജ് ഗ്രൗണ്ടില്‍ പരിശീലനം നടത്തിയ ശേഷമാണ് കേരളം ആന്ധ്രയിലെത്തിയിരിക്കുന്നത്. ഇന്ന് 9 ഇനങ്ങളില്‍ ഫൈനല്‍ ഉണ്ടാകും. 5000 മീറ്റര്‍ (വനിതാ, പുരുഷ വിഭാഗം), 20 കിലോമീറ്റര്‍ നടത്തം (പുരുഷ വിഭാഗം),  400 മീറ്റര്‍ ഹര്‍ഡില്‍സ് (വനിതാ, പുരുഷ വിഭാഗം), പോള്‍വാള്‍ട്ട്, ഷോട്ട്പുട്ട്, ഹൈജംപ്, ഹാമര്‍ ത്രോ (വനിതാ വിഭാഗം) എന്നിവയാണ് ഇന്ന് നടക്കുന്ന ഫൈനല്‍ മല്‍സരങ്ങള്‍. ഈയിനങ്ങളില്‍ കേരളത്തിന്റെ മെഡല്‍ പ്രതീക്ഷയായ ആര്‍ അനു, എം പി ജാബിര്‍, കെ ടി ഇര്‍ഫാന്‍ തുടങ്ങിയവര്‍ മല്‍സരിക്കുന്നുണ്ട്. ഏഷ്യന്‍ അത്‌ലറ്റിക് ചാംപ്യന്‍ഷിപ്പിലെ മികച്ച പ്രകടനത്തിന്റെ കരുത്തുമായാണ് പല താരങ്ങളും ഗുണ്ടൂരിലെത്തിയിരിക്കുന്നത്. ഇത്തവണയും കേരളം തന്നെ കിരീടം ചൂടുമെന്ന ഉറച്ച വിശ്വാസത്തിലാണ് മലയാളി കാംപ്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക