|    Nov 17 Sat, 2018 3:13 pm
FLASH NEWS

ദേശീയ സരസ് മേളയ്ക്ക് തിരിതെളിഞ്ഞു

Published : 15th August 2018 | Posted By: kasim kzm

ചെങ്ങന്നൂര്‍: പത്തു നാള്‍ നീണ്ടു നില്‍ക്കുന്ന ചെങ്ങന്നൂരിലെ ദേശീയ സരസ് മേള്ക്ക് തുടക്കമായി. പൊതുമരാമത്ത് രജിസ്‌ട്രേഷന്‍ വകുപ്പ മന്ത്രി ജി സുധാകരന്‍ മേള ഉദ്ഘാടനം ചെയ്തു. കച്ചവട കേന്ദ്രത്തേക്കാളുപരി സാംസ്‌കാരിക മുന്നേറ്റമാണ് സരസ് മേള കൊണ്ട് ലക്ഷ്യമിടുന്നതെന്ന് മന്ത്രി അേദ്ദോഹം പറഞ്ഞു. ചെങ്ങന്നൂര്‍ നഗരസഭാ സ്‌റ്റേഡിയത്തില്‍ നടന്ന യോഗത്തില്‍ സജി ചെറിയാന്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു.
ചലചിത്ര നടനും തിരക്കഥാകൃത്തുമായ രഞ്ജി പണിക്കര്‍ വിശിഷ്ടാഥിതി ആയിരുന്നു. ആര്‍ രാജേഷ് എംഎല്‍എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജി വേണുഗോപാല്‍, തോമസ് കുതിരവട്ടം, ഖാദി ബോര്‍ഡ് വൈസ് ചെയര്‍മാന്‍ ശോഭന ജോര്‍ജ്ജ്, കേരളാ പഞ്ചായത്ത് അസോസിയേഷന്‍ സെക്രട്ടറി അഡ്വ. പി വിശ്വംഭരപ്പണിക്കര്‍, സിപിഐഎം ചെങ്ങന്നൂര്‍ ഏരിയാ സെക്രട്ടറി എം എച്ച് റഷീദ്, മാവേലിക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ രഘുപ്രസാദ
ചെങ്ങന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്‍ സുധാമണി, വൈസ് പ്രസിഡന്റ് ജി വിവേക്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ രശ്മി രവീന്ദ്രന്‍, പ്രൊ. ഏലിക്കുട്ടി കുര്യാക്കോസ്, ജില്ലാ പഞ്ചായത്തംഗങ്ങളായ വി വേണു, ജബിന്‍ പി വര്‍ഗ്ഗീസ്, ജേക്കബ് തോമസ് അരികുപുറം, കെ എസ പ്രദീപ്കുമാര്‍, ശശികുമാര്‍ ചെറുകോല്‍, ജോസ് പുതുവന, കുടുംബശ്രീ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ അജിത് ചാക്കോ, കുടുംബശ്രീ ജില്ലാ മിഷന്‍ കോഓര്‍ഡിനേറ്റര്‍ സുജാ ഈപ്പന്‍,കുടുംബശ്രീ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ എസ് ഹരികിഷോര്‍, അസിസ്റ്റന്റ് ജില്ലാ മിഷന്‍ കോഓര്‍ഡിനേറ്റര്‍ പി. സുനില്‍ സംസാരിച്ചു.
കര്‍ണ്ണാടക, മഹാരാഷ്ട്ര, ഗോവ, രാജസ്ഥാന്‍, ചത്തീസ്ഗഢ്, ആന്ധ്ര പ്രദേശ്, തെലുങ്കാന, മിസോറാം, സിക്കിം, ലക്ഷ്വദ്വീപ്, മണിപ്പൂര്‍, ഉത്തര്‍പ്രദേശ്, ജാര്‍ഖണ്ഡ്, കേരള എന്നീ സംസ്ഥാനങ്ങളില്‍ നിന്നുള്ളവര്‍ അവരുടെ സാംസ്‌കാരിക പാരമ്പര്യങ്ങള്‍ വിളിച്ചോതുന്ന വേഷങ്ങളോടെ അവരുടെ തനതായ രുചികള്‍ വേദിയിലെത്തി വിശിഷ്ടാതിഥികള്‍ക്ക് നല്‍കി. ഓഗസ്റ്റ് 14 മുതല്‍ 23 വരെ ചെങ്ങന്നൂര്‍ മുനിസിപ്പല്‍ മൈതാനിയിലാണ് ദേശീയ സരസ് മേള നടക്കുന്നത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss