|    Apr 27 Thu, 2017 12:39 pm
FLASH NEWS

ദേശീയ ശിശു വികസന സമിതി പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

Published : 16th November 2016 | Posted By: SMR

കൊച്ചി: ദേശീയ ശിശു വികസന സമിതിയുടെ പുരസ്‌കാരങ്ങള്‍ കേരള ഘടകത്തിന്റെ ആഭിമുഖ്യത്തില്‍ സമൂഹത്തിലെ വിവിധ മേഖലയിലുള്ളവരെ ആദരിക്കുന്നതിനായി ഏര്‍പ്പെടുത്തിയ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു.
സാമൂഹ്യ സേവന രത്‌ന പുരസ്‌കാരത്തിന് ബോബി ചെമ്മണ്ണൂരും, ബിസിനസ് എക്‌സലന്‍സി അവാര്‍ഡിന് ടി എസ് പട്ടാഭിരാമന്‍, ജീവകാരുണ്യരക്ത പുരസ്‌കാരത്തിന് പത്തനാപുരം ഗാന്ധിഭവന്‍ സെക്രട്ടറി പുനലൂര്‍ സോമരാജ് എന്നിവര്‍ അര്‍ഹരായതായി ജനറല്‍ കണ്‍വീനര്‍ ബിന്ദു സരസ്വതി ഭായ്, ലെക്‌സി റോസാരിയോ, റോസ്‌മേരി, അനിത ജോര്‍ജ് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.കേരളത്തില്‍ നടക്കുന്ന അന്താരാഷ്ട്ര മാനവ ഐക്യയാത്രയോടനുബന്ധിച്ചാണ് പുരസ്‌കാരം നല്‍കുന്നത്.

                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day