|    Feb 24 Sat, 2018 7:52 am
FLASH NEWS

ദേശീയ വോളി: കൈപ്പമംഗലം ഹിറ സ്‌കൂളിന് റെയില്‍വേ സ്റ്റേഷനില്‍ ഉജ്ജ്വല സ്വീകരണം

Published : 16th January 2017 | Posted By: fsq

 

തൃശൂര്‍: വാരണാസിയില്‍ നടന്ന സിബിഎസ്ഇ ദേശീയ വോളി ചാംപ്യന്‍ഷിപ്പില്‍ റണ്ണര്‍ അപ്പ് ആയ കൈപ്പമംഗലം ഹിറ ഇംഗഌഷ് സീനിയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ടീമിന് തൃശൂര്‍ റെയില്‍വേ സ്റ്റേഷനില്‍ സ്വീകരണം നല്‍കി. മംഗള എക്‌സ്പ്രസില്‍ എത്തിയ ടീമംഗങ്ങളെ അധ്യാപകരും മാനേജ്‌മെന്റ്പ്രതിനിധി കളും വിദ്യാര്‍ഥികളും നാട്ടുകാരും ചേര്‍ന്ന് സ്വീകരിച്ചു. കേരളത്തെ പ്രതിനിധീകരിച്ച് ചാംപ്യന്‍ഷിപ്പില്‍ പങ്കെടുത്ത ഹിറ ടീം ഫൈനലില്‍ ഹരിയാന ടീമിനോടാണ് പരാജയപ്പെട്ടത്. ചരിത്രനേട്ടം കൈവരിച്ചെത്തിയ ടീമംഗങ്ങള്‍ക്ക് ഉജ്വല വരവേല്‍പ്പാണ് നല്‍കിയത്. ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് വിന്‍സെന്റ് കാട്ടൂക്കാരന്‍, കോര്‍പറേഷന്‍ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ പി സുകുമാരന്‍, പഞ്ചഗുസ്തി ചാംപ്യന്‍ എ വി ഷാജു, ഹിറ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ പ്രീത ഗോപാല്‍, വൈസ് പ്രിന്‍സിപ്പല്‍ ലീന സുരേഷ്, മാനേജര്‍ കെ എ ജമാലുദീന്‍, പിടിഎ പ്രസിഡന്റ് ഉബൈദുള്ള, വൈസ് പ്രസിഡന്റ് സുബീഷ് രാജന്‍, ഖജാഞ്ചി സൈനുലബ്ദീന്‍ നേതൃത്വത്തിലായിരുന്നു ടീമംഗങ്ങളെ സ്വീകരിച്ചത്. ഹിറയിലെ മുന്‍ താരങ്ങളും കുടുംബാംഗങ്ങളടക്കമുള്ളവരും ടീമംഗങ്ങളെ സ്വീകരിക്കാന്‍ എത്തിയിരുന്നു. അഞ്ച് വര്‍ഷത്തിലേറെയായി സംസ്ഥാനത്തെ പ്രതിനിധീകരിച്ച് ഹിറ സ്‌കൂള്‍ ടീം ആണ് ദേശീയ ചാംപ്യന്‍ഷിപ്പില്‍ പങ്കെടുക്കുന്നത്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss