|    Nov 16 Fri, 2018 7:10 am
FLASH NEWS

ദേശീയ വിരവിമുക്ത ദിനം: മുഴുവന്‍ കുട്ടികള്‍ക്കും വിരഗുളിക നല്‍കും

Published : 9th August 2018 | Posted By: kasim kzm

മലപ്പുറം: ദേശീയ വിരവിമുക്ത ദിനത്തോടനുബന്ധിച്ച് 10നു ജില്ലയിലെ ഒരു വയസിനും 19 വയസിനും ഇടയില്‍ പ്രായമുള്ള മുഴുവന്‍ കുട്ടികള്‍ക്കും ഒരു ഡോസ് ആല്‍ബന്റസോള്‍ ഗുളിക നല്‍കും. ഹയര്‍സെക്കന്‍ഡറി തലം വരെയുള്ള സ്‌കൂളുകള്‍, അങ്കണ വാടികള്‍ കേന്ദ്രീകരിച്ചാണ് ഗുളിക വിതരണം നടത്തുക. വെള്ളിയാഴ്ച ഗുളിക കഴിക്കാത്തവര്‍ തുടര്‍ദിനമായ 17ന് ഗുളിക കഴിക്കേണ്ടതാണ്.
ജില്ലയില്‍ ഒന്നു മുതല്‍ 19 വയസ്സു വരെയുള്ള 13.35 ലക്ഷത്തോളം കുട്ടികള്‍ക്ക് ആല്‍ബന്‍ഡസോള്‍ ഗുളിക നല്‍കുന്നതിനാണ് ലക്ഷ്യമിട്ടിട്ടുള്ളത്. എല്‍പി, യുപി, ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി, വൊക്കേഷനല്‍ ഹയര്‍സെക്കന്‍ഡറിയിലെ സിബിഎസ്ഇ, ഐസിഎസ്ഇ മേഖല ഉള്‍പ്പെടെ എല്ലാ സ്‌കൂളുകളിലും ഗുളിക നല്‍കുന്നതിനുള്ള തയ്യാറെടുപ്പുകള്‍ നടത്തിക്കഴിഞ്ഞു. ഗുളിക വിതരണത്തിന്റെ ജില്ലാതല ഉദ്ഘാടനം വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ടിന് മലപ്പുറം എംഎസ്പി ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ പി ഉബൈദുല്ല എംഎല്‍എ നിര്‍വഹിക്കും. ജില്ലാ കലക്ടര്‍ അമിത് മീണ സംബന്ധിക്കും.
ഒന്നു മുതല്‍ രണ്ടു വയസ്സു വരെ പ്രായമുള്ള കുട്ടികള്‍ക്ക് പകുതി ഗുളിക (200 എംജി) ഒരു ടേബിള്‍ സ്പൂണ്‍ തിളപ്പിച്ചാറിയ വെള്ളത്തില്‍ അലിയിച്ചു കൊടുക്കണം. രണ്ടു മുതല്‍ 19 വയസുവരെ പ്രായമുള്ളവര്‍ ഒരു ഗുളിക (400 എംജി) ഒരു ഗ്ലാസ് തിളപ്പിച്ചാറിയ വെള്ളത്തോടൊപ്പം ചവച്ചരച്ച് കഴിക്കണം. മറ്റു അസുഖങ്ങളുള്ളവര്‍ ഗുളിക കഴിക്കേണ്ടതില്ല.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss