|    Sep 26 Wed, 2018 8:07 am
FLASH NEWS

ദേശീയ വിരവിമുക്ത ദിനം: ജില്ലാതല ഉദ്ഘാടനം

Published : 9th February 2018 | Posted By: kasim kzm

കോന്നി: ദേശീയ വിരവിമുക്ത ദിനത്തിന്റെ ജില്ലാതല ഉദ്ഘാടനം കോന്നി റിപബ്ലിക്കന്‍ വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ അടൂര്‍ പ്രകാശ് എംഎല്‍എ നിര്‍വഹിച്ചു. ജില്ലാ   പഞ്ചായത്ത് പ്രസിഡന്റ് അന്നപൂര്‍ണാദേവി അധ്യക്ഷത വഹിച്ചു.ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.എ എല്‍ ഷീജ വിരവിമുക്തദിന സന്ദേശം നല്‍കി.  ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കോന്നിയൂര്‍ പി കെ,  ജില്ലാ പഞ്ചായത്തംഗങ്ങളായ എലിസബത്ത് അബു, ബിനിലാല്‍, കോന്നി ബ്ലോക്ക് പഞ്ചായത്ത് വൈസ്പ്രസിഡന്റ് റോസമ്മ ബാബുജി, അംഗങ്ങളായ വിശ്വംഭരന്‍, ലീലാ രാജന്‍, കോന്നി താലൂക്ക് ആശുപത്രി മെഡിക്കല്‍ ഓഫീസര്‍ ഡോ.കെ വി ഷാജി, ഡെപ്യൂട്ടി മാസ് മീഡിയ ഓഫീസര്‍ എ സുനില്‍ കുമാര്‍, സ്‌കൂള്‍ ഹെഡ്മിസ്ട്രസ് ആര്‍ ശ്രീകല, സംബന്ധിച്ചു. ഇതോടനുബന്ധിച്ച് കുട്ടികള്‍ക്ക് വിരബാധയ്‌ക്കെതിരെ ഗുളികകള്‍ നല്‍കി.ജില്ലയിലെ വിവിധ സ്‌കൂളുകള്‍, അങ്കണവാടികള്‍, ഡേകെയര്‍ സെന്ററുകള്‍ കേന്ദ്രീകരിച്ച് 2,32,551 കുട്ടികള്‍ക്ക് ഗുളികകള്‍ നല്‍കുന്നതിനാണ് ലക്ഷ്യമിട്ടിട്ടുള്ളത്. ഏതെങ്കിലും കാരണവശാല്‍ ഗുളിക ലഭിക്കാത്ത കുട്ടികള്‍ക്ക് 15ന് ഗുളിക നല്‍കുമെന്ന് ജില്ലാ മെഡിക്കല്‍ ഓഫിസര്‍ അറിയിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss