|    Mar 24 Fri, 2017 1:59 am
FLASH NEWS

ദേശീയ വിരമുക്ത ദിനം ഇന്ന്

Published : 10th August 2016 | Posted By: SMR

തിരുവനന്തപുരം: കേന്ദ്ര ആരോഗ്യമന്ത്രാലയം നടപ്പാക്കുന്ന പരിപാടിയായ ദേശീയ വിരമുക്തദിനം ഇന്ന്. വിരപ്രശ്‌നം ഉയര്‍ന്നതോതിലുള്ള 27 സംസ്ഥാനങ്ങളിലും കേന്ദ്രഭരണപ്രദേശങ്ങളിലുമാണ് ഇന്ന് വിരമുക്തദിനം നടപ്പാക്കുന്നത്. ഒന്നിനും 19നും ഇടയില്‍ പ്രായമുള്ള എല്ലാ കുട്ടികള്‍ക്കും വിരനശീകരണ ചികില്‍സ ലഭ്യമാക്കുക എന്നതാണ് കേന്ദ്ര ആരോഗ്യമന്ത്രാലയം ലക്ഷ്യമാക്കുന്നത്.
ഇന്ന് സംസ്ഥാനത്തെ 33,000 അങ്കണവാടികളിലെയും 15,000 ഓളം സര്‍ക്കാര്‍, എയ്ഡഡ്, ചില സ്വകാര്യ സ്‌കൂളുകള്‍ എന്നിവിടങ്ങളിലെ കുട്ടികള്‍ക്കും സ്‌കൂളില്‍ പോവാത്തവരോ അങ്കണവാടികളില്‍ രജിസ്റ്റര്‍ ചെയ്യാത്തവരോ ആയ കുട്ടികള്‍ക്കും ചവയ്ക്കാവുന്ന 400 മിഗ്രാം ആല്‍ബന്‍ഡസോള്‍ ടാബ്‌ലറ്റ് നല്‍കും. കേരളത്തില്‍ പാലക്കാട് ജില്ല ഒഴിച്ചുള്ള ജില്ലകളിലാണ് പരിപാടി നടക്കുക.  മന്തുരോഗ വാക്‌സിനേഷന്‍ നടന്നതിനാലാണ് പാലക്കാടിനെ  ഒഴിവാക്കിയത്.
ഇന്നു ഹാജരാവാത്തവര്‍ക്കും വിരയിളക്കലിനു വിധേയരാവാത്തവര്‍ക്കും 17ന് ഇതേ പ്രക്രിയ വീണ്ടും നടത്തും.

(Visited 41 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക