|    Oct 20 Fri, 2017 9:05 am
FLASH NEWS

ദേശീയ വിരമുക്തദിനം: ജില്ലയില്‍ 4.31 ലക്ഷം കുട്ടികള്‍ക്ക് വിരഗുളിക നല്‍കും

Published : 8th August 2017 | Posted By: fsq

 

ആലപ്പുഴ: ദേശീയ വിരമുക്ത ദിനമായ 10ന് ഒന്നുമുതല്‍ 19 വയസുവരെയുള്ള എല്ലാ കുട്ടികള്‍ക്കും വിരനശീകരണത്തിനായുള്ള ആല്‍ബന്‍ഡസോള്‍ ഗുളികകള്‍ നല്‍കുമെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ജില്ലയിലെ ഒന്ന് മുതല്‍ 19 വയസുവരെയുള്ള 431204 കുട്ടികള്‍ക്ക് വിരഗുളിക നല്‍കുന്നതിനാണ് ലക്ഷ്യമിട്ടിരിക്കുന്നത്. ഇതിനാവശ്യമായ 474324 ഗുളികകള്‍ ലഭ്യമാക്കിയിട്ടുണ്ട്. പത്താം തിയ്യതി രാവിലെ 10.30ന് കളിച്ചുകുളങ്ങര ഗേള്‍സ് ഹൈസ്‌കൂളില്‍ നടക്കുന്ന ചടങ്ങില്‍ ജില്ലാപഞ്ചായത്ത് വൈസ് പ്രസിഡന്റ് ദലീമാജോജോ വിതരണം ഉദ്ഘാടനം ചെയ്യും.സര്‍ക്കാര്‍, എയ്ഡഡ്, അണ്‍ എയ്ഡഡ് സ്‌കൂളുകള്‍, അങ്കണവാടികള്‍, ഡേ കെയര്‍ സെന്ററുകള്‍ എന്നിവിടങ്ങളിലൂടെയാണ് ഗുളിക നല്‍കുന്നത്.ഡോക്ടര്‍മാര്‍, ആരോഗ്യ പ്രവര്‍ത്തകര്‍ എന്നിവരുടെ മേല്‍നോട്ടത്തില്‍ അധ്യാപകര്‍, അങ്കണവാടി വര്‍ക്കര്‍മാര്‍ എന്നിവരാണ് ഗുളിക നല്‍കുന്നത്.ഒന്ന് മുതല്‍ രണ്ട് വയസുവരെയുള്ള കുട്ടികള്‍ക്ക് പകുതി ഗുളിക(200) മി.ഗ്രാം) ഒരു ടേബിള്‍ സ്പൂണ്‍ തിളപ്പിച്ചാറ്റിയ വെള്ളത്തില്‍ അലിയിച്ച് കൊടുക്കണം. രണ്ട് മുതല്‍ 19 വയസുവരെയുള്ള കുട്ടികള്‍ക്ക് ഒരു ഗുളിക(400 മി. ഗ്രാം) ഉച്ചഭക്ഷണത്തിന് ശേഷം തിളപ്പിച്ചാറ്റിയ വെള്ളത്തോടൊപ്പം ചവച്ചരച്ച് കഴിക്കണം. 10ന് ഗുളിക കഴിക്കാന്‍ സാധിക്കാത്ത കുട്ടികള്‍ക്ക് സമ്പൂര്‍ണ വിലവിമുക്തദിനമായ 17ന് ഗുളിക കഴിക്കേണ്ടതാണ്. സ്‌കൂളുകളിലും അങ്കണവാടികളിലും രജിസ്റ്റര്‍ ചെയ്യാത്ത കുട്ടികള്‍ക്ക് ആശ പ്രവര്‍ത്തകരുടെ സഹകരണത്തോടെ അങ്കണവാടികളില്‍വെച്ച് ഗുളിക നല്കുന്നത്. ആരോഗ്യപ്രവര്‍ത്തകര്‍, അധ്യാപകര്‍, അങ്കണവാടി പ്രവര്‍ത്തകര്‍ എന്നിവര്‍ക്ക് ഗുളിക നല്‍കുന്നത് സംബന്ധിച്ച പരിശീലനം നല്‍കിയിട്ടുണ്ട്. വിരഗുളിക കഴിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് വിദ്യാര്‍ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും ബോധവത്കരണവും നല്‍കിയിട്ടുണ്ട്.ഗുളിക കഴിച്ച കുട്ടികളെ നിരീക്ഷിക്കുന്നതിന് ഡോക്ടര്‍മാരും ആരോഗ്യ പ്രവര്‍ത്തകരുമടങ്ങുന്ന റാപ്പിഡ് റെസ്‌പോണ്‍ഡ് ടീം സ്‌കൂളുകളില്‍ പ്രവര്‍ത്തിക്കുമെന്ന് ഡെപ്യൂട്ടി ഡി എം ഒമാരായ ഡോ. ടി എസ് സിദ്ദാര്‍ഥന്‍, ഡോ. എന്‍ സജീറ എന്നിവര്‍ അറിയിച്ചു.വാര്‍ത്താസമ്മേളനത്തില്‍ ഐ എം എ ജില്ലാ പ്രസിഡന്റ് ഡോ. ഇ കെ ആന്റണി, ഡി ഡി ഇ അക്കൗണ്ട്‌സ് ഓഫിസര്‍ ഉഷാറാണി, മാസ് മീഡിയ ഓഫിസര്‍ ജി ശ്രീകല എന്നിവരും പങ്കെടുത്തു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക