|    Aug 19 Sat, 2017 9:16 am
FLASH NEWS
Home   >  Todays Paper  >  page 7  >  

ദേശീയ വനിതാ ഹോക്കി താരം മരിച്ച നിലയില്‍

Published : 5th August 2017 | Posted By: fsq

 

ചണ്ഡീഗഡ്: ദേശീയ വനിതാ ഹോക്കി താരത്തെ തീവണ്ടി പാളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഹരിയാനയിലെ രേവാരി തീവണ്ടി പാളത്തിലാണ് ഇരുപതുകാരിയായ ജ്യോതി ഗുപ്തയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ബുധനാഴ്ച വൈകീട്ടാണ് മൃതദേഹം കണ്ടെടുത്തത്. ചണ്ഡീഗഡ്-ജയ്പൂര്‍ ഇന്റര്‍സിറ്റി എക്‌സ്പ്രസ് രേവാരി കടക്കവേ ഒരു യുവതി തീവണ്ടിക്കു മുമ്പില്‍ പ്രത്യക്ഷപ്പെട്ടെന്ന് ലോക്കോ പൈലറ്റ് പറഞ്ഞു. സംഭവസ്ഥലത്തു നിന്ന് ആത്മഹത്യാകുറിപ്പൊന്നും ലഭിച്ചിട്ടില്ലെന്ന് പോലിസ് പറഞ്ഞു. ജ്യോതി ഗുപ്തയ്ക്ക് ആത്മഹത്യ ചെയ്യാന്‍ തക്കതായ കാരണങ്ങള്‍ ഉള്ളതായി അറിവില്ലെന്നും സംഭവം അവിശ്വസനീയമാണെന്നും താരത്തിന്റ കുടുംബം പ്രതികരിച്ചു. ബുധനാഴ്ച വീട്ടില്‍ നിന്നു സര്‍ട്ടിഫിക്കറ്റിലെ പേര് ശരിയാക്കാന്‍ രോഹത്ഗിയിലേക്കു പോയതായിരുന്നു ജ്യോതി ഗുപ്ത.  മൃതദേഹത്തിനടുത്തു നിന്നു ലഭിച്ച മൊബൈല്‍ ഫോണാണ് ഇവരെ തിരിച്ചറിയാന്‍ സാധിച്ചത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക