|    Mar 29 Wed, 2017 11:11 am
FLASH NEWS

ദേശീയ വടംവലി മല്‍സരം; കേരളത്തിന് ആറ് ഇനങ്ങളിലും വെങ്കലം

Published : 20th October 2016 | Posted By: SMR

കാഞ്ഞങ്ങാട്: ഉത്തരപ്രദേശിലെ അലഹബാദില്‍ നടന്ന 19 വയസ്സിന് താഴെ 560, 540 അണ്ടര്‍-17ലെ 500, 480, അണ്ടര്‍-15ലെ 380, 440 എന്നീ കിലോ വിഭാഗത്തില്‍ നടന്ന ദേശീയ വടംവലി മല്‍സരത്തില്‍ കേരളം മല്‍സരിച്ച ആറ് ഇനങ്ങളിലും വെങ്കലം മെഡല്‍ നേടി. കേരളത്തിന് വേണ്ടി കാസര്‍കോട് ജില്ലയില്‍ നിന്ന് ഷിബിന്‍ ആന്റണി, അശ്വിന്‍ ജി നാഥ്, ആല്‍ഫിര്‍ ജോയ്, ആനന്ദ്, ലിന്റോ അലക്‌സ്, ലിയോണ്‍മാത്യ, ജീവന്‍ കുര്യാക്കോസ്, ജെസ്റ്റിന്‍, ഹരി, അഖിലോഷര്‍ എന്നിവര്‍ മല്‍സരത്തില്‍ പങ്കെടുത്തു. ടെക്‌നിക്കല്‍ കമ്മിറ്റി ചെയര്‍മാന്‍ ആര്‍ രാമനാഥന്‍, സംസ്ഥാന സെക്രട്ടറി പി എം അബൂബക്കര്‍, കോച്ചുമാരായ രതിഷ് വെള്ളച്ചാല്‍, ജോഷി എറണാകുളം, സായി, ഹരി കൃഷ്ണന്‍, റാഷിദ് ഏലൂര്‍ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് ടീം മല്‍സരത്തില്‍ മാറ്റുരച്ചത്.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day